തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്ബ് തന്നെ പല അഭിപ്രായ സർവേകള്‍ കളം നിറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഏറ്റവും ഒടുവിലായി വന്നത് മനോരമ ന്യൂസ്- വി എം ആർ പ്രീപോള്‍ സർവേ ഫലമാണ്.കഴിഞ്ഞ തവണ ഇടതുമുന്നണിയില്‍ നിന്ന് ജയിച്ചുകയറിയ ഏക സ്ഥാനാർത്ഥിയായ എ എം ആരിഫ് ഇത്തവണ ആലപ്പുഴയില്‍ വിയർക്കും. ശോഭ സുരേന്ദ്രൻ ആരിഫിന്റെ ജയസാധ്യതയില്‍ കടന്നുകയറുമെന്ന് സർവേയില്‍ പറയുന്നു. യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാല്‍ സീറ്റ് തിരിച്ചുപിടിക്കുമെന്നാണ് പ്രവചനം.

ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാള്‍ 1.69 ശതമാനവും യുഡിഎഫിന് രണ്ടര ശതമാനവും വോട്ട് വർധിക്കുമെന്നാണ് പ്രവചനം. ഇത്രതന്നെയോ അതിലേറെയോ വോട്ട് (3.23 ശതമാനം) എല്‍ഡിഎഫിന് നഷ്ടപ്പെടും. യുഡിഎഫിന്റെ ആകെ വോട്ട് 42.18 ശതമാനമായി ഉയരുമെന്നാണ് അനുമാനം. എല്‍ഡിഎഫിന്റേത് 37.68 ശതമാനമായി കുറയും. 18.91 ശതമാനമാണ് ബിജെപിക്ക് കണക്കാക്കുന്ന വോട്ട് വിഹിതം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാലക്കുടിയില്‍ യുഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ വൻ ഇടിവ് ഉണ്ടാകുമെന്ന് സർവേയില്‍ പറയുന്നു. 2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 10.8 ശതമാനം വോട്ട് കുറയുമെന്നാണ് പ്രവചനം. മറ്റുകക്ഷികളുടെ വോട്ട് 10.7 ശതമാനം വർധിക്കും. മറ്റുകക്ഷികള്‍ക്കും സ്വതന്ത്രർക്കും ആകെ ലഭിക്കുന്ന വോട്ട് വിഹിതം 12.88 ശതമാനമാണ്. ഇതില്‍ 11.84 ശതമാനവും ട്വന്റി ട്വന്റിക്കാണ്.

ഇതോടെ യുഡിഎഫ് വിഹിതം 37 ശതമാനമായി കുറയും. ട്വന്റി ട്വന്റി പിടിക്കുന്ന വോട്ട് കൂടുതലും യുഡിഎഫില്‍ നിന്നാണ് എന്നത് ഈ സീറ്റില്‍ അട്ടിമറി സാധ്യതയ്ക്കുപോലും കളമൊരുക്കുന്നു. എല്‍ഡിഎഫിന് പ്രവചിക്കുന്ന വോട്ട് ഷെയർ 32.14 ശതമാനമാണ്. എൻഡിഎയുടേത് 17.98 ശതമാനവും. എല്‍ഡിഎഫ് വോട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 2.32 ശതമാനം വോട്ട് കുറയാം. എൻഡിഎ വോട്ട് 2.42 ശതമാനം കൂടുകയും ചെയ്യുന്നു.

വടകരയില്‍ കെ.കെ.ശൈലജയും ഷാഫി പറമ്ബിലും ഒപ്പത്തിനൊപ്പമെന്നാണ് സർവേ ഫലം. രണ്ടുപേർക്കും 42.5 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. എൻഡിഎയ്ക്ക് 13.68 ശതമാനം വോട്ട് ലഭിക്കും. യുഡിഎഫിന് 7 ശതമാനം വോട്ട് കുറയും. യുഡിഎഫിന്റെ വോട്ടില്‍ കാര്യമായ ഇടിവുണ്ടാകും. എല്‍ഡിഎഫിനും ചെറിയതോതില്‍ വോട്ട് കുറയും. എന്നാല്‍ എൻഡിഎ വോട്ട് കൂട്ടുമെന്നും സർവേ വ്യക്തമാക്കുന്നു.

പത്തനംതിട്ട മണ്ഡലം കഴിഞ്ഞ തവണത്തെതിനെക്കാൾ മികച്ച ഭൂരിപക്ഷത്തിൽ ആന്റോ ആൻറണി നിലനിർത്തുമെന്നാണ് മനോരമ ന്യൂസ് ഫലപ്രവചനം. 37% വോട്ട് നേടിയാണ് പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഒന്നാമതെത്തുന്നത്. ഏറെ കൗതുകകരമായ മറ്റൊരു കണ്ടെത്തൽ പത്തനംതിട്ടയിൽ അനിൽ ആന്റണിയും തോമസ് ഐസക്കും തുല്യത പാലിക്കുന്നു എന്നാണ്. 28 ശതമാനം വീതമാണ് ഇരുവരും നേടുന്ന വോട്ട് വിഹിതം. ഇത് ശരിയായാൽ ഇടതു വോട്ടുകളിൽ വലിയ വിള്ളൽ ഉണ്ടാകും.

കോഴിക്കോട് ഭേദപ്പെട്ട ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ വിജയിക്കും എന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. 43.22 ശതമാനം വോട്ട് നേടി രാഘവൻ ഒന്നാമതെത്തുമ്പോൾ 38 ശതമാനം വോട്ട് നേടി എളമരം കരീം രണ്ടാമതെത്തും. എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശ് 16% വോട്ടുകളാണ് നേടുക.

മലപ്പുറത്തേക്ക് പോയാല്‍ യുഡിഎഫിന് കോട്ടമില്ലെങ്കിലും, ആറുശതമാനം വോട്ട് കുറയും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടി നേടിയ 57.1 ശതമാനം വോട്ട് വിഹിതം ഇക്കുറി ഇ.ടി.മുഹമ്മദ് ബഷീറിന് ലഭിക്കില്ല. 3.93 ശതമാനത്തിന്റെ കുറവാണ് പ്രവചനം.

പൊന്നാനിയില്‍ മലപ്പുറം എംപി ഡോ. അബ്ദുസമദ് സമദാനിയും, സിപിഎമ്മിന് വേണ്ടി മുൻ ലീഗ് നേതാവ് കെ.എസ്.ഹംസയും, ബിജെപിക്ക് വേണ്ടി നിവേദിത സുബ്രഹ്‌മണ്യനുമാണ് മാറ്റുരയ്ക്കുന്നത്. പൊന്നാനി ഇത്തവണയും ലീഗിനൊപ്പം നില്‍ക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് വിഹിതത്തില്‍ നേരിയ കുറവുണ്ടാകും. എല്‍ഡിഎഫിന്റെ വോട്ട് കൂടുമെന്നും സർവേ പ്രവചിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക