വൈക്കം: പണയമായി നല്‍കിയ കാര്‍ ഉപയോഗക്ഷമമല്ലാത്തതിനാല്‍ പണം തിരിച്ചു നല്‍കി കാര്‍ കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.സംഘര്‍ഷത്തില്‍ കാര്‍ പണയത്തിനു നല്‍കിയതില്‍ ഇടനിലക്കാരനായി നിന്ന മട്ടാഞ്ചേരിക്കാരനെ മര്‍ദിക്കുകയും അയാള്‍ വന്ന ബി എം ഡബ്ല്യു കാര്‍ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ പോലിസ് വൈക്കം വല്ലകം, ഉദയനാപുരം സ്വദേശികളായ മൂന്നുപേരെ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കാറുകളും പോലിസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് കണ്ടാല്‍ അറിയാവുന്ന രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. മട്ടാഞ്ചേരി സ്വദേശിയായ ഇടനിലക്കാരന്‍ വല്ലകം സ്വദേശിയില്‍ നിന്നു 3,65000 രൂപ വാങ്ങി കാസര്‍കോഡു സ്വദേശിയുടെ എക്സ് യു വി 500 കാര്‍ പണയമായി നല്‍കി. ഈ കാര്‍ ഉപയോഗ്യമല്ലെന്നും പണം തിരിച്ചു തന്നു കാര്‍ തിരിച്ചു കൊണ്ടുപോകണമെന്ന് ഇടനിലക്കാരനെ അറിയിച്ചെങ്കിലും ഇയാള്‍ പണം തിരിച്ചെത്തിച്ച്‌കാര്‍ കൊണ്ടുപോയില്ല. ഇടനിലക്കാരന്‍ കാറിന്റെ ഉടമയ്ക്ക് പണം നല്‍കി 7500

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക