സംസ്ഥാനത്ത് 23 വാർഡുകളിലായി നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വൻ നേട്ടവും യുഡിഎഫിന് തിരിച്ചടിയും. 10 സീറ്റ് നേടി ആകെ സീറ്റുകളുടെ എണ്ണത്തിൽ മുന്നിൽ വന്നെങ്കിലും നാല് സിറ്റിംഗ് സീറ്റുകൾ ആണ് യുഡിഎഫ് കൈവിട്ടത്. ആറ് വാർഡുകളില്‍ അട്ടിമറി വിജയം ഉള്‍പ്പടെ എല്‍ഡിഎഫ് 10 സീറ്റ് സ്വന്തമാക്കി. ബിജെപിയുടെ മൂന്ന് സിറ്റിങ് വാർഡുകളും ഇവയില്‍ ഉള്‍പ്പെടുന്നു.

14 സീറ്റ് കൈവശമുണ്ടായിരുന്ന യുഡിഎഫ് പത്തിലേക്ക് ചുരുങ്ങി. കണ്ണൂർ മട്ടന്നൂർ നഗരഭയിലെ ടൗണ്‍ വാർഡില്‍ ഉള്‍പ്പെടെ മൂന്നിടത്താണ് ബിജെപി വിജയം.തിരുവനന്തപുരം കോർപ്പറേഷന്‍ വെള്ളാർ വാർഡ്, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡ്, കൊല്ലം ചടയമംഗലം കുരിയോട് വാർഡ് എന്നിവയാണ് ബിജെപിയില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. കണ്ണൂർ മുഴപ്പിലങ്ങാട്, തൃശൂർ മുല്ലശേരി പതിയാർകുളങ്ങര, എറണാകുളം നെടുമ്ബാശേരി കല്‍പ്പക നഗർ വാർഡ് എന്നിവിട യുഡിഎഫില്‍നിന്ന് പിടിച്ചെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം വെള്ളാർ വാർഡില്‍ സിപിഐ സ്ഥാനാർഥി പനത്തുറ പി ബൈജു 151 വോട്ടിനാണ് ബിജെപി സ്ഥാനാർഥി വെള്ളാർ സന്തോഷിനെ പരാജയപ്പെടുത്തിയത്. കുന്നനാട് വാർഡ് എല്‍ഡിഎഫ് നേടിയത് സിപിഎം സ്ഥാനാർഥിയായ ശ്രീലജയിലൂടെയാണ്. പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ അടയമണ്‍ വാർഡ് (തിരുവനന്തപുരം), പൂക്കോട്ടുകാവ് പഞ്ചായത്തിലെ പുക്കോട്ടുകാവ് നോർത്ത് (പാലക്കാട്), ചിറ്റൂർ തത്തമംഗലം പഞ്ചായത്തിലെ മുതുകാട് (പാലക്കാട്), മുഴുപ്പിലങ്ങാട് മാമ്മക്കുന്ന് (കണ്ണൂർ) എന്നിവയാണ് എല്‍ഡിഎഫ് വിജയിച്ച മറ്റ് വാർഡുകള്‍.

തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലെ കോവില്‍വിള വാർഡ്, ആലപ്പുഴ വെളിയനാട് പഞ്ചായത്തിലെ കിടങ്ങറ ബസാർ തെക്ക് വാർഡ്, കണ്ണൂർ മട്ടന്നൂർ ടൗണ്‍ വാർഡ് എന്നിവിടങ്ങളിലാണ് ബിജെപിയുടെ വിജയം. മട്ടന്നൂർ ടൗണ്‍ വാർഡ് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു. കിടങ്ങറ ബസാർ തെക്ക് വാർഡ് എല്‍ഡിഎഫില്‍ നിന്നാണ് ബിജെപി നേടിയത്.

എറണാകുളം എടവനക്കാട് പഞ്ചായത്തിലെ എല്‍ഡിഎഫിന്റെ നേതാജി വാർഡ് യുഡിഎഫ് തിരിച്ചുപിടിച്ചു. അതേസമയം, കല്‍പ്പക നഗർ വാർഡ് എല്‍ഡിഎഫ് പിടിച്ചെടുത്തതോടെ നെടുമ്ബാശേരി പഞ്ചായത്തിലെ ഭരണം യുഡിഎഫിന് നഷ്ടമായി.നരങ്ങാനം പഞ്ചായത്തിലെ കടമനിട്ട (പത്തനംതിട്ട), മൂന്നാർ പഞ്ചായത്തിലെ മൂലക്കട, നടയാർ (ഇടുക്കി), തിരുവേഗപ്പുറ പഞ്ചായത്തിലെ നരിപ്പറമ്ബ് (പാലക്കാട്), മകരപ്പറമ്ബ് പഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക്, കോട്ടയ്ക്കല്‍ പഞ്ചായത്തിലെ ചൂണ്ട, ഈസ്റ്റ് വില്ലൂർ (മലപ്പുറം), മാടായി പഞ്ചായത്ത് മുട്ടം ഇട്ടപ്പുറം, രമന്തളി പാലക്കോട് സെന്‍ട്രല്‍ (കണ്ണൂർ) എന്നീ വാർഡുകളിലാണ് യുഡിഎഫിന്റെ മറ്റ് വിജയങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക