കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പാണ് ഏപ്രിൽ 26 ആംംതീയതി നടക്കുന്നത്. കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടിട്ട് പത്തുവർഷം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടിട്ട് എട്ടുവർഷം പൂർത്തിയാകുന്നു. സർക്കാർ വിരുദ്ധ നിലപാടുകൾ ഉയർത്തി നടത്തുന്ന പോരാട്ടങ്ങൾക്ക് ജനപിന്തുണയുണ്ടായെന്ന് തെളിയണമെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മിന്നും വിജയം നേടുക എന്നത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ മികച്ച സ്ഥാനാർത്ഥികളെ ഇറക്കി കടുത്ത പോരാട്ടത്തിലാണ് യുഡിഎഫ്.

പ്രവർത്തകരുടെ ആവേശവും ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന സർക്കാർവിരുദ്ധതയും യുഡിഎഫിന് കരുത്ത് ആകുമ്പോൾ പ്രതിബന്ധമാകുന്നത് തിരഞ്ഞെടുപ്പ് ഫണ്ടാണ്. ആദായ നികുതി വകുപ്പിന്റെ ഇടപെടൽ മൂലം ദേശീയതലത്തിൽ കോൺഗ്രസിന്റെ അക്കൗണ്ടിലുള്ള കോടിക്കണക്കിന് രൂപ മരവിപ്പിച്ചതോടെ ചെറുതെങ്കിലും ലഭിക്കുമായിരുന്ന ഹൈക്കമാൻഡ് സഹായം ഇത്തവണ ഉണ്ടാവില്ല. സംസ്ഥാനത്ത് ഭരണത്തിന് പുറത്തു നിൽക്കുന്നതിനാൽ സാമ്പത്തികം സമാഹരിക്കാനുള്ള സാധ്യതകൾ വളരെ പരിമിതമാണ്. ദൈനംദിന പ്രവർത്തന ചിലവുകൾക്കുള്ള ഫണ്ട് കണ്ടെത്താൻ അതുകൊണ്ടുതന്നെ സ്ഥാനാർത്ഥികൾ പെടാപ്പാട് പെടുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറുവശത്ത് സംസ്ഥാനത്ത് അധികാരം കയ്യാളുന്ന എൽഡിഎഫും, കേന്ദ്രത്തിലും രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരം കയ്യാളുന്ന ബിജെപിയും എൻഡിഎയും പണം ഒഴുക്കിയുള്ള പ്രചരണമാണ് നടത്തുന്നത്. കോട്ടയം പാർലമെന്റ് മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇടതു സ്ഥാനാർത്ഥിയായ തോമസ് ചാഴികാടനും ധനാഢ്യതയുടെ പകട്ടിൽ പ്രചരണമാമാങ്കം നടത്തുമ്പോൾ മുണ്ടു മുറുക്കിയുടുത്ത് ജനങ്ങളിൽ വിശ്വാസം അർപ്പിച്ചാണ് യുഡിഎഫ് ക്യാമ്പ് മുന്നോട്ടുപോകുന്നത്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന ആവേശപൂർവ്വമായ പ്രതികരണം മാത്രമാണ് ഇവർക്ക് മുന്നിലുള്ള ഊർജ്ജ സ്രോതസ്സ്.

പ്രചരണ പരിപാടികൾക്ക് സുതാര്യമായ രീതിയിൽ ധനസമാഹരണം നടത്തുവാൻ ജനങ്ങളോട് എളിയ നിലയിലുള്ള സംഭാവനകൾ അപേക്ഷിച്ചു രംഗത്ത് വന്നിരിക്കുകയാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ്. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ആരംഭിച്ച അക്കൗണ്ട് വിവരങ്ങൾ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. അഭ്യുദയകാംക്ഷികളിൽ നിന്ന് എളിയ സംഭാവനകൾ സ്വീകരിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാണ് സ്ഥാനാർത്ഥി ലക്ഷ്യമിടുന്നത്. കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജിൻറെ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Account Number : 42825583254, IFSC: SBIN0070182, SBI, Kottayam Town Branch, Name : Francis George

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക