
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ(എസ്‌എഫ്‌ഐഒ) അന്വേഷണത്തിന് സ്‌റ്റേയില്ല. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസി നല്‍കിയ ഹർജി കോടതി 12 ലേക്ക് മാറ്റി. വിഷയത്തില്‍ എന്തെങ്കിലും ഒളിക്കാനുണ്ടോയെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി ചോദിച്ചു.
ഒന്നും ഇല്ലെന്ന് മറുപടി നല്‍കിയപ്പോള്‍ പിന്നെ എന്തിനാണ് ഭയക്കുന്നതെന്നായി കോടതിയുടെ ചോദ്യം.എസ്‌എഫ്‌ഐഒ ഉത്തരവ് തരാതെ പരിശോധന നടത്തുന്നതെന്ന കെഎസ്‌ഐഡിസിയുടെ ആരോപണത്തില്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തോട് ഹൈക്കോടതി വിശദീകരണം തേടി. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസിയില്‍ എസ്‌എഫ്‌ഐഒ സംഘം റെയ്ഡ് നടത്തിയിരുന്നു. വീണ വിജയന്റെ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.