മലപ്പുറം: കാട്ടുപന്നികള്‍ കടകളിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. പാണ്ടിക്കാട് തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് എന്ന സ്ഥലത്താണ് 10 കാട്ടുപന്നികള്‍ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറിയത്. തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയിലേക്കാണ് പന്നികള്‍ ഓടിക്കയറിയത്.

കച്ചവടസ്ഥാപനങ്ങളിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പന്നികള്‍ കൂട്ടത്തോടെ ഇരച്ചുകയറിയതോടെ കടയില്‍ നിന്ന് ജീവനക്കാർ ഇറങ്ങിയോടി. നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളും പന്നികള്‍ തകർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസും പഞ്ചായത്ത്-വില്ലേജ് അധികൃതരും സംഭവസ്ഥലത്തെത്തി. പത്ത് പന്നികളെയും വെടിവെച്ചുകൊന്നു. മങ്കടയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പന്നികളെ തുരത്തിയത്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക