പല നഗരസഭയിലെ ഭരണകക്ഷി കൗൺസിലർമാർ എല്ലാവരും ഇപ്പോൾ ഒരു മോഷണക്കേസിൽ സംശയനിഴലിലാണ്. കേരള കോൺഗ്രസ് കൗൺസിലർ ജോസ് ചീരാൻകുഴി മുപ്പതിനായിരം രൂപ വരുന്ന തൻറെ ആപ്പിൾ എയർപോഡ് സഹ കൗൺസിലർമാരിൽ ഒരാൾ മോഷ്ടിച്ചെടുത്തു എന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ രേഖാ മൂലം ആരോപണം ഉയർത്തിയിരുന്നു. മോഷ്ടിച്ച ആളെ തനിക്ക് കൃത്യമായി അറിയാം എന്നും മോഷ്ടാവിനെ അവഹേളിക്കാൻ ആഗ്രഹമില്ലാത്തതിനാൽ ഉപകരണം മടക്കി തന്നാൽ പേര് വെളിപ്പെടുത്തില്ല എന്നുമാണ് ജോസ് വ്യക്തമാക്കിയത്. ഇതോടുകൂടിയാണ് എല്ലാ കൗൺസിൽ അംഗങ്ങളും സംശയ നിഴലിൽ വന്നത്.

എന്നാൽ തൊട്ട് പിന്നാലെ യുഡിഎഫ് പാർലമെന്ററി പാർട്ടി ചെയർമാനും പ്രതിപക്ഷ നേതാവുമായ സതീഷ് ചൊള്ളാനിയുടെ നേതൃത്വത്തിൽ യുഡിഎഫ് കൗൺസിലർമാർ തങ്ങളിൽ ആരും ഉപകരണം മോഷ്ടിച്ചിട്ടില്ല എന്നും പാലാ നഗരസഭയിലെ കൗൺസിൽ അംഗങ്ങളെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തുന്നതിന് പകരം പുക മറ നീക്കി യഥാർത്ഥ മോഷ്ടാവിന്റെ പേര് ഭരണപക്ഷ അംഗം വെളിപ്പെടുത്തണമെന്നും അല്ലാത്തപക്ഷം ഇതു സംബന്ധിച്ച അന്വേഷണം നടത്തിയ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നഗരസഭ ചെയർമാന് കത്ത് നൽകി. തങ്ങളെപ്പോലെ ഇത്തരമൊരു കത്ത് നൽകുവാൻ ഭരണപക്ഷത്തിന് ആർജ്ജവം ഉണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു. ഇതോടെ മോഷ്ടാവ് ഭരണപക്ഷത്താണ് എന്ന് ഉറപ്പായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരണം നടത്തുമ്പോഴാണ് നഗരസഭയിലെ ഭരണപക്ഷ കൗൺസിലറും ജോസ് കെ മാണിയുടെ അടുപ്പക്കാരനുമായ ബൈജു കൊല്ലം പറമ്പിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയത്. ജോസുകുട്ടന്റെ ഉരുണ്ട സാധനം നീ എടുത്തോ, ജോസ് കുട്ടന്റെ ഉരുണ്ട സാധനം എടുത്തെങ്കിൽ കൊടുത്തേരെ എന്നൊക്കെയാണ് ഞങ്ങൾ പരസ്പരം പറയുന്നതെന്ന് ഇയാൾ അശ്ലീല ചിരിയോടെ ചാനലിൽ വിവരിച്ചു. അശ്ലീലത കലർന്ന ഈ ദ്വയാർത്ഥ പ്രയോഗം കേട്ട് നഗരസഭ വൈസ് ചെയർപേഴ്സൺ ലീന സണ്ണി ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ ചുവടെ കാണാം.

മോഷണം നടത്തിയത് ഇടതുമുന്നണി കൗൺസിലർമാരിൽ ഒരാൾ ആണെന്നും ബൈജു കൊല്ലം പറമ്പിൽ വ്യക്തമാക്കി. യുഡിഎഫ് കൗൺസിലർമാരാരും മോഷണം നടത്തിയിട്ടില്ല എന്നത് ഇപ്പോൾ വ്യക്തമായി എന്ന് ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ഒരാളാണെന്ന് ബൈജു ഏഷ്യാനെറ്റിനോട് പ്രതികരിച്ചു. കക്കാനും നിൽക്കാനും അറിയാവുന്ന ആളാണ് മോഷ്ടാവെന്നും ഇദ്ദേഹം പറയുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക