പാലാ മുനിസിപ്പൽ ഓഫീസിന് പിന്നിലെ പൊതുനിരത്തിലൂടെ കക്കൂസ് മാലിന്യം പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. മുനിസിപ്പൽ കോംപ്ലക്സിലെ വ്യാപാരികൾ ഉൾപ്പെടെ നിരന്തരം ഭരണാധികാരികളുടെയും അധികൃതരുടെയും ശ്രദ്ധയിൽ വിഷയം പെടുത്തിയിട്ടും അനാസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഈ മാലിന്യങ്ങൾ ആറ്റിലേക്ക് ഒഴുകി കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെട്ടു എന്നു ബോധ്യപ്പെട്ടിട്ടും അടിയന്തര നടപടികൾ കൈകൊണ്ടിട്ടില്ല.

മുനിസിപ്പൽ ഓഫീസിലേക്കും, സമീപത്തുള്ള കോംപ്ലക്സിലെ വ്യാപാര സ്ഥാപങ്ങളിലേക്കും, സ്റ്റേഡിയത്തിലേക്കും പോകുവാൻ നിരവധി ആളുകളാണ് ഈ വഴി ഉപയോഗിക്കുന്നത്. പൊതുനിരത്തിലൂടെ കക്കൂസ് മാലിന്യത്തിൽ ചവിട്ടി കടന്നു പോകേണ്ട ഗതികേട് നാട്ടുകാർക്ക് ഉണ്ടാക്കിക്കൊടുത്തതും, പാലാക്കാരുടെ കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർത്തിയതിനും ഉത്തരവാദികൾ മുനിസിപ്പൽ ഭരണാധികാരികൾ ആണെന്ന് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭരണസമിതിയുടെയും അധികൃതരുടെയും അനാസ്ഥയ്ക്കെതിരെ നാളെ വൈകുന്നേരം മൂന്നുമണിക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് അറിയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് എൻ സുരേഷ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയും നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫസർ സതീശ് ചൊള്ളാനി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക