പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് തല്‍സ്ഥാനം രാജിവച്ചു. സി.പി.എം. പ്രതിനിധിയാണ്. ഇടതുമുന്നണിയിലെ മുൻധാരണപ്രകാരമാണ് രാജി. സിപിഎം പ്രതിനിധിയാണ് എങ്കിലും പാർട്ടി ചിഹ്നത്തിൽ അല്ല സിജി പ്രസാദ് മത്സരിച്ചു വിജയിച്ചത്. സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ബിനു പുളിക്കകണ്ടവുമായി ഇവർ ദീർഘകാലമായി ചേർച്ചയിലും അല്ല. ബിനുവിന് ചെയർപേഴ്സൺ സ്ഥാനം നിഷേധിക്കപ്പെട്ട സംഭവത്തിൽ കേരള കോൺഗ്രസുകൾക്കൊപ്പം നിന്ന് ഇവർ കരു നീക്കി എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അംഗൻവാടി അധ്യാപികയായിരുന്ന സിജി പ്രസാദ് മൂന്ന് വർഷമായി അവധിയിലാണ്. ഇനി വീണ്ടും കുട്ടികൾക്കിടയിലേക്കാകും പാലാ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ പോകുക. ഒരു പാർട്ടിയിൽ ആണെങ്കിലും രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന സിജി പ്രസാദ് ഇനിമുതൽ ബിനു പുളിക്കകണ്ടത്തിന്റെ വാർഡിലെ അംഗൻവാടി അധ്യാപികയായി തിരികെ എത്തുമ്പോൾ അവിടെയും രാഷ്ട്രീയ കോളിളക്കങ്ങൾ ഉണ്ടാകുമോ എന്നാണ് പാലായിലെ രാഷ്ട്രീയങ്ങൾ വൃത്തങ്ങൾ ഉറ്റു നോക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളാ കോണ്‍ഗ്രസ് (എം) നാണ് അടുത്ത രണ്ട് വര്‍ഷം വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം. മുൻ ചെയര്‍പേഴ്‌സണ്‍മാരായ ലീന സണ്ണി, ബിജി ജോജോ എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. ആദ്യ ഊഴം ലീന സണ്ണിക്ക് ലഭിച്ചേക്കും. അവസാന വര്‍ഷം ബിജി ജോജോയ്ക്കും ലഭിക്കും.

ആദ്യത്തെ ടേമിന് വേണ്ടിയുള്ള കിട മത്സരം കേരള കോൺഗ്രസിനുള്ളിൽ ശക്തമാണ്. നഗരസഭയിലെ ഭരണപക്ഷ കൗൺസിലർമാരുടെ കാശ് വച്ചുള്ള പകിട കളി വീഡിയോ പുറത്തുവന്നപ്പോൾ അത് ബിജി ജോജോയുടെ ഫോണിൽ നിന്നാണ് ചോർന്നത് എന്ന് ആരോപണം പാർട്ടി വൃത്തങ്ങൾ ഉയർത്തിയതും, ബിജിയെ ചോദ്യം ചെയ്തതിനും പിന്നിൽ പ്രവർത്തിച്ചത് ലീന സണ്ണിയാണ് എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ നീക്കത്തിലൂടെയാണ് ബിജി ഇപ്പോൾ ഭരണപക്ഷ കൗൺസിലർമാരുടെ കണ്ണിലെ കരടായി മാറിയത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക