താന്‍ പോസ്റ്റ് ചെയ്ത രാംലല്ലയുടെ ചിത്രം തെറ്റായി വ്യാഖാനിച്ചെന്ന് ശശി തരൂര്‍. ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രവാക്യമായതിനാല്‍ മനഃപൂര്‍വം ഉപയോഗിച്ചു. സിയാറാം എന്ന് എഴുതിയത് മനഃപൂര്‍വം. സ്വന്തം രീതിയില്‍ വിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകണം.അയോധ്യ ക്ഷേത്രത്തില്‍ പോകുമെന്നും ശശി തരൂര്‍ ആവര്‍ത്തിച്ചു.

ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ഥിക്കാന്‍ രാഷ്ട്രീയത്തിനല്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുകാരനായ താന്‍ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കണം? ബിജെപിയുടെ ആഗ്രഹം അതായിരിക്കും, എന്നാല്‍ താന്‍ തയ്യാറല്ല. നബിയെ ആരെങ്കിലും തീവ്രവാദികള്‍ക്ക് വിട്ടുകൊടുക്കുമോ? എന്നും ശശിതരൂര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിശ്വാസികള്‍ക്ക് വിശ്വസിക്കാന്‍ അവകാശമുണ്ട്. സ്വന്തം രീതിയില്‍ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം. രാമനെ പ്രാര്‍ത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബിജെപിയല്ല. ഒരുവരി ട്വീറ്റിന്റെ പേരില്‍ താന്‍ സെക്യുലര്‍ അല്ലെന്നാണ് എസ്‌എഫ്‌ഐ പറയുന്നത്. എസ്‌എഫ്‌ഐക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ കൈകൂപ്പിയും കൈവീശിയുമാണ് ശശി തരൂര്‍ പ്രതികരിച്ചത്.ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാന്‍, രാഷ്ട്രീയത്തിനല്ലെന്നും പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക