സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് രാകുൽ പ്രീത് സിംഗ്.പ്രധാനമായും തെലുങ്ക് , തമിഴ് , ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. 2009ൽ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ ഒരുപാട് വലിയ ആരാധകൻ എന്ന താരത്തിന് നേടിയെടുക്കാനും കഴിഞ്ഞു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരത്തെ പ്രേക്ഷകർ കണ്ടു. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ സാധിച്ചു.

കഴിഞ്ഞദിവസം താരത്തിന്റെ ഒരു ഫോട്ടോ വൈറലായിരുന്നു. ജീൻസ് ഷർട്ടും ഷോർട്‌സും ധരിച്ചു കാറിൽ നിന്നിറങ്ങി വരുന്ന ഫോട്ടോ ആയിരുന്നു അത്. ഫോട്ടോകൾ ട്വീറ്റ് ചെയ്തപ്പോൾ ഒരാൾ അശ്ലീല കമന്റുമായി വരികയും അതിന് താരം കുറിക്ക് കൊള്ളുന്ന മറുപടി നൽകുകയും ചെയ്തിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കാറിലെ സെഷൻ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പാന്റ്‌സ് ഇടാൻ മറന്നോ എന്ന കമന്റാണ് ഒരാൾ ട്വിറ്ററിൽ താരത്തിനെതിരെ എഴുതിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“കാറിലെ സെഷനുകളെക്കുറിച്ചു താങ്കളുടെ അമ്മയ്ക്കു നല്ല പോലെ അറിയാമെന്നു തോന്നുന്നല്ലോ! അതു കൊണ്ടാ യിരിക്കും താങ്കളതിൽ വിദഗ്ദനായത്. ഇത്തരം സെഷനുകളെക്കുറിച്ചല്ലാതെ വിവരമുണ്ടാക്കുന്ന വല്ലതും പറഞ്ഞു തരാൻ അമ്മയോടു പറയൂ. ഇതുപോലെ ചിന്തിക്കുന്ന ആളുകൾ ഉള്ളിടത്തോളം സ്ത്രീകൾക്ക് ഈ സമൂഹത്തിൽ സുരക്ഷിതരായിരിക്കാൻ കഴിയില്ല. തുല്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വെറുതെ തർക്കിച്ചിരുന്നിട്ട് കാര്യമില്ല” എന്നാണ് താരത്തിന്റെ മറുപടി.

ഇത്തരത്തിലുള്ള കമന്റുകൾ എഴുതുന്നവരോട് ഇങ്ങനെ തന്നെയാണ് മറുപടി പറയേണ്ടത് എന്ന് പറഞ്ഞ് താരത്തെ ഒരുപാട് പേർ അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ അയാൾ ചെയ്ത തെറ്റിന് അയാളുടെ അമ്മയെ പരാമർശിക്കേണ്ടിയിരുന്നില്ല എന്നും ഇത് കുറച്ച് കടുത്തുപോയി എന്ന് അഭിപ്രായത്തോട് കൂടെ താരത്തെ വിമർശിക്കുന്നവരും കുറവല്ല. എന്തായാലും കമന്റും കമന്റിനും നൽകിയ മറുപടിയും അതിന് കാരണമായ താരത്തിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ സ്വീകാര്യമായിരിക്കുന്നു.

വെങ്കടാദ്രി എക്‌സ്പ്രസ്, യാരിയാൻ, ലൗക്യം, പണ്ഡഗ ചെസ്കോ, സറൈനോട് , ധ്രുവ , രാരണ്ടോയ് വേദുക ചുദം, സ്പൈഡർ , ജയ ജാനകി നായക , തീരൻ അധികാരം ഒന്ദ്രു , ദേ പ്യാർ ദേ, അറ്റാക്ക്, റൺവേ 34 തുടങ്ങിയവ താരം അഭിനയിതിൽ ശ്രദ്ധേയമായ സിനിമകൾ ആണ്. മർജാവാൻ എന്ന ബോളിവുഡ് ചിത്രമാണ് താരത്തിന്റെതായി ഒടുവിൽ പുറത്തെത്തിയ ചിത്രം. കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’വിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക