FlashKeralaNewsPolitics

ഗുരുവായൂർ ദേവസ്വം ബോർഡ് ഡയറിയിൽ ജോസ് കെ മാണിക്ക് എന്ത് കാര്യം? ബോർഡ് ഡയറിയുടെ ഒന്നാം പേജിൽ സ്വന്തം ഒപ്പും സീലും പതിപ്പിച്ച് കേരള കോൺഗ്രസ് ചെയർമാൻ വിതരണം ചെയ്യുന്നു.

ഗുരുവായൂർ ദേവസ്വം ബോർഡ് ഡയറി വിതരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുക്കുന്നു. ദേവസ്വം ബോർഡ് ഡയറികൾ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി ദുരുപയോഗം ചെയ്യുന്നു എന്നാണ് ആരോപണം. ഡയറിയുടെ ഒന്നാം പേജിൽ തന്റെ ഒപ്പും ഔദ്യോഗിക സീലും പതിപ്പിച്ച് ജോസ് കെ മാണി നിരവധി ആളുകൾക്കാണ് വിതരണം ചെയ്യുന്നത്.

രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും എല്ലാം തങ്ങൾക്ക് വിവിധ ഇടങ്ങളിൽ നിന്ന് ലഭിക്കുന്ന ഡയറികൾ ആളുകൾക്ക് വിതരണം ചെയ്യാറുണ്ട്. സർക്കാർ ഡയറികൾ ഉൾപ്പെടെ ഇത്തരത്തിൽ കിട്ടുന്നവ ചോദിച്ച് നിരവധി ആളുകൾ നേതാക്കളെയും എംഎൽഎമാരെയും എംപിമാരെയും എല്ലാം വിളിക്കാറുമുണ്ട്. എന്നാൽ ദേവസ്വം ബോർഡിന്റെ ഡയറിയിൽ സ്വന്തം ഒപ്പും സീലും പതിപ്പിച്ച് ജോസ് കെ മാണി വിതരണം ചെയ്യുന്നതാണ് ഇപ്പോൾ വിവാദമാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി ഡയറികളാണ് ഇത്തരത്തിൽ ജോസ് കെ മാണി വിതരണം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ഡയറികൾ അനധികൃതമായി ദേവസ്വം ബോർഡിൽ നിന്ന് സംഘടിപ്പിച്ചിട്ടുള്ളതാണ് എന്ന ആരോപണവും ഉയരുന്നുണ്ട്. പാലാ സ്വദേശിയും ജോസ് കെ മാണിയുടെ അയൽവാസിയുമായ മനോജ് ബി നായർ കേരള കോൺഗ്രസ് പ്രതിനിധിയായി ഗുരുവായൂർ ദേവസ്വം ബോർഡിൽ അംഗമാണ്. ഇയാൾ വഴിയാവണം ജോസ് കെ മാണി ദേവസ്വം ബോർഡ് ഡയറികൾ അനധികൃതമായി സംഘടിപ്പിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

മനോജ് ബി നായരുടെ നിയമനവും, പാർട്ടിക്കുള്ളിലെ വിവാദവും

കേരള കോൺഗ്രസ് പ്രതിനിധി ആയിട്ടാണ് മനോജ് ബി നായർ ദേവസ്വം ബോർഡിൽ അംഗത്വം നേടിയത്. ഇയാൾക്ക് പറയത്തക്ക പാർട്ടി പാരമ്പര്യം ഒന്നുമില്ല. കെഎം മാണിക്യം ജോസ് കെ മാണിക്യം ഒപ്പം പതിറ്റാണ്ടുകൾ അടിയുറച്ചു നിന്ന് നിരവധി കേരള കോൺഗ്രസ് നേതാക്കളെ ഒഴിവാക്കി ഇയാളെ നിയമിച്ചപ്പോൾ തന്നെ അത് പാർട്ടിക്കുള്ളിൽ വിവാദമായിരുന്നു. ജോസ് കെ മാണിയുടെ അയൽപക്കക്കാരനാണ് എന്നുള്ളതാണൊ പാർട്ടിക്ക് ലഭിച്ച ദേവസ്വം ബോർഡ് അംഗത്വം ഒരാൾക്ക് നൽകുന്നതിനുള്ള മാനദണ്ഡം എന്ന് കേരള കോൺഗ്രസ് നേതാക്കളിൽ പലരും രഹസ്യമായി ആ കാലഘട്ടത്തിൽ പ്രതികരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button