
2023 ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് ആരെയാണെന്നുള്ള കണക്ക് പുറത്ത് വന്നിരിക്കുകയാണ്. നടി കിയാര അഡ്വാനിയെയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ 2023 ല്‍ തിരഞ്ഞത്. ഈ വര്‍ഷമാണ് ബോളിവുഡ് നടനായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കിയാരയുടെയും വിവാഹം നടന്നത്. ഇതോടെ ജനപ്രീതി വര്‍ധിച്ചു.

ഗൂഗിള്‍ പുറത്ത് വിട്ട പട്ടികയില്‍ ക്രിക്കറ്ററായ ശുഭ്മാന്‍ ഗില്ലാണ് രണ്ടാം സ്ഥാനത്തുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിലെയും ഇന്ത്യന്‍ ടീമിലെയും മികച്ച പ്രകടനങ്ങളും ഒപ്പം സാറ ടെണ്ടുല്‍ക്കറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും ഗില്ലിന് സെര്‍ച്ചില്‍ ഇടം നേടി കൊടുത്തു. മൂന്നാം സ്ഥാനത്ത് ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വണ്ടര്‍ ബോയ് രചിന്‍ രവീന്ദ്രയും നാലാം സ്ഥാനത്ത് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുമാണ്.
1 മുതൽ 10 വരെ സ്ഥാനത്തുള്ളവരുടെ പട്ടിക ചുവടെ:
