കേരള രാഷ്‌ട്രീയത്തിലെ അഗ്രഗണ്യനായ പികെ കുഞ്ഞാലിക്കുട്ടയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ലല്ലോ. മുസ്‌ലീം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ മുൻ വ്യവസായമന്ത്രിയും വേങ്ങരയുടെ എംഎല്‍എ എന്ന നിലയിലെല്ലാം പ്രശസ്‌തനായ കുഞ്ഞാലിക്കുട്ടിയെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് കുഞ്ഞാപ്പ. ഉമ്മൻചാണ്ടി കഴിഞ്ഞാല്‍ യുഡിഎഫ് അണികൾക്ക് ഏറ്റവും സ്വീകാര്യനായ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം.
ലീഗ് നേതാവാണെങ്കിലും കോണ്‍ഗ്രസിനകത്ത് കുഞ്ഞാലിക്കുട്ടിക്കുള്ള റോളും വലുതാണ്. സാഹിബിന്റെ മാധ്യമങ്ങളോടുള്ള സംസാര ശൈലി മിമിക്രി താരങ്ങള്‍ക്കിടയില്‍ പോപ്പുലറാണ്. പൊതുപ്രവര്‍ത്തനം കഴിഞ്ഞാല്‍ സ്വകാര്യ ജീവിതത്തില്‍ ഏറെ വ്യത്യസ്‌തനായ അദ്ദേഹം വാഹനങ്ങളോടും കമ്ബമുള്ളയാളാണ്. ഔദ്യോഗിക വാഹനമായി ഇന്നോവ ക്രിസ്റ്റ ഉപയോഗിക്കുന്ന കുഞ്ഞാപ്പയുടെ ഗരാജിലേക്ക് പുത്തനൊരു അതിഥി കൂടി കടന്നുവന്നിരിക്കുകയാണിപ്പോള്‍.
ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ട് ഓട്ടോബയോഗ്രഫിയാണ് കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്വന്തമാക്കിയിരിക്കുന്നത്. 1.82 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഈ ലക്ഷ്വറി എസ്‌യുവിക്ക് 2.31 കോടി രൂപയോളമാണ് കേരളത്തില്‍ വരുന്ന ഓണ്‍-റോഡ് വില. കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് (CBU) ഇറക്കുമതി യൂണിറ്റായി എത്തുന്നതിനാലാണ് മോഡലിന് ഇത്രയും വില മുടക്കേണ്ടതായി വരുന്നത്.
കൊച്ചിയിലെ ലാൻഡ് റോവര്‍ ഡീലറായ മുത്തൂറ്റ് മോട്ടോര്‍സില്‍ നിന്നുമാണ് കുഞ്ഞാപ്പ വാഹനം വാങ്ങിയിരിക്കുന്നത്. എംഎല്‍എയുടെ വീട്ടിലെത്തി റേഞ്ച് റോവര്‍ സ്പോര്‍ട്ട് ഓട്ടോബയോഗ്രഫി ഡെലിവറി ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുണ്ട്. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ഒരു വര്‍ഷത്തിലേറെയായി ഇന്ത്യൻ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ജനപ്രിയ മോഡലുകളില്‍ ഒന്നാണ്.സെലിബ്രിറ്റികളുടെ പ്രിയങ്കരമായ ഈ ആഡംബര എസ്‌യുവി പെട്രോള്‍, മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. ഡീസല്‍ എഞ്ചിനുള്ള ഓട്ടോബയോഗ്രഫി വേരിയന്റാണ് കുഞ്ഞാലിക്കുട്ടി എംഎല്‍എ ഗരാജിലെത്തിച്ചിരിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക