പൊതുജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ സൗകര്യങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന. പദ്ധതി പ്രകാരം, അര്‍ഹരായവര്‍ക്ക് ആയുഷ്മാൻ കാര്‍ഡ് ലഭിക്കുന്നു. ഇതിലൂടെ അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. ഇപ്പോള്‍ ആയുഷ്മാൻ കാര്‍ഡിന് അപേക്ഷിച്ചതിന് ശേഷം നിങ്ങള്‍ക്ക് വീട്ടില്‍ ഇരുന്നു തന്നെ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാവും.
എന്താണ് ചെയ്യേണ്ടത്?
-->
• ഔദ്യോഗിക വെബ്‌സൈറ്റ് https://pmjay.gov.in/ സന്ദര്‍ശിക്കുക
• ഹോംപേജില്‍, മുകളിലെ മെനുവിലെ ‘ആം ഐ എലിജിബിള്‍’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
• നിങ്ങളുടെ ആയുഷ്മാൻ ഭാരത് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈല്‍ നമ്ബര്‍ നല്‍കുക.
• ഗുണഭോക്തൃ ലിസ്റ്റില്‍ നിങ്ങളുടെ പേരുണ്ടെങ്കില്‍, അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈല്‍ നമ്ബറില്‍ ഒ ടി പി (OTP) ലഭിക്കും. അത് നല്‍കുക.
• തുടര്‍ന്ന് ആയുഷ്മാൻ ഭാരത് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാൻ പുതിയ പേജിലേക്ക് നിങ്ങളെ റീഡയറക്‌ടുചെയ്യും.
• സ്ക്രീനില്‍ നല്‍കിയിരിക്കുന്ന ‘ഡൗണ്‍ലോഡ് കാര്‍ഡ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
• നിങ്ങളുടെ ആയുഷ്മാൻ ഭാരത് കാര്‍ഡ് പിഡിഎഫ് (PDF) ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും.
• ഭാവിയിലെ ഉപയോഗത്തിനായി, കാര്‍ഡിന്റെ പ്രിന്റൗട്ട് എടുക്കുക. നിങ്ങള്‍ വൈദ്യചികിത്സയ്ക്കായി എവിടെ പോയാലും കാര്‍ഡ് ഒപ്പം കരുതുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക