FlashKeralaNewsPoliticsSocial

‘സഭയുടെ ആഘോഷങ്ങളില്‍ ആരെ ക്ഷണിക്കണമെന്നതിന് ജലീലിന്റെ ഉപദേശം വേണ്ട’: സിപിഎം എംഎൽഎയും മുൻമന്ത്രിയുമായ കെ ടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ.

കെസിബിസി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങള്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ കെസിബിസി നേതൃത്വം രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്‍റെ പ്രതികരണം.

കെ സി ബി സിയുടെ ക്രിസ്തുമസ് ആഘോഷം സംബന്ധിച്ച കെ ടി ജലീലിന്റെ എഫ് ബി പോസ്റ്റ്‌ സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കെസിബിസി സഭ വക്താവ് ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.സഭയുടെ ആഘോഷങ്ങളില്‍ ആരെ ക്ഷണിക്കണമെന്നതിന് ജലീലിന്റെ ഉപദേശം വേണ്ട. ജലീലിനെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും സഭ മുന്നറിയിപ്പ് നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

കെസിബിസിയുടെ പ്രസ്താവന: ക്രൈസ്തവരുടെ പ്രധാന തിരുനാളായ ക്രിസ്തുമസിനോടനുബന്ധിച്ച്‌ കെ.സി.ബി.സി യുടെ ആസ്ഥാന കാര്യാലയത്തില്‍ നടത്തിയ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്ത മു സാദിക്കലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിച്ച്‌ മുൻ മന്ത്രി ശ്രീ കെ ടി ജലീല് മുഖപുസതകത്തില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.കത്തോലിക്കാ സഭയുടെ ഇത്തരം ആഘോഷങ്ങളില്‍ സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങളെ ക്ഷണിക്കുന്നത് സഭയുടെ സ്വകാര്യ കാര്യമാണ്. ആരെ ക്ഷണിക്കണം എന്നും അവര്‍ വേദി എങ്ങനെ പങ്കിടണമെന്നും പുറമെ നിന്ന് ആരും ഞങ്ങളെ ഉപദേശിക്കേണ്ടതില്ല.

സമൂഹത്തിന്റെ വിവിധ ശ്രേണിയില്‍ നിന്നുള്ള പ്രമുഖരും വിവിധ മതാചാര്യന്മാരും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള പ്രധാന വ്യക്തികളും പങ്കെടുത്ത വിശിഷ്ടമായ ഒരു ആഘോഷത്തിന്റെ ചൈതന്യത്തെ ഇല്ലാതാക്കും വിധം കാപട്യം നിറഞ്ഞ വാക്കുകളോടെ വക്രീകരിച്ച്‌ മുഖപുസ്തകത്തില്‍ കുറിപ്പ് എഴുതിയ ശ്രീ കെ.ടി ജലീലിന്റെ പ്രവൃത്തി അപലപനീയവും സാംസകാരിക കേരളത്തിന് അപമാനവുമാണ്.കത്തോലിക്കാസഭയുടെ പൊതു സ്വീകാര്യത ശ്രീ ജലീലിനെ പോലെയുള്ളവര്‍ക്ക് അസഹിഷ്ണുതക്ക് കാരണമാകുന്നുണ്ടെങ്കില്‍ അത്തരക്കാരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button