
പ്രസവത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം യുവതി മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. കാങ്കോല്‍ നോര്‍ത് വായനശാലയ്ക്കു സമീപം താമസിക്കുന്ന ബി ജെ പി കര്‍ഷക മോര്‍ച സംസ്ഥാന മീഡിയ കോ- കണ്‍വീനറും ഏറ്റുകുടുക്ക എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപകനുമായ സികെ രമേശന്റെ മകളുമായ വി ആതിരയാണ് (28) മരിച്ചത്.
മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം പാപ്പാരട്ട സമുദായ ശ്മാശനത്തില്‍ സംസ്‌കരിച്ചു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ആ തിരയുടെ വിവാഹം. പ്രസവത്തിനായി പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.