കേരള സാങ്കേതിക സര്‍വകലാശാലയില്‍ വി.സി സ്ഥാനം ഏറ്റെടുക്കാന്‍ എത്തിയ ഡോ. സിസ തോമസിനെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ജീവനക്കാരും ചേര്‍ന്ന് കാമ്ബസില്‍ പ്രവേശിക്കാതെ തടഞ്ഞു. സര്‍ക്കാരിന്റെ ശിപാര്‍ശ തള്ളിക്കൊണ്ട് ഗവര്‍ണര്‍ കഴിഞ്ഞദിവസം സിസയ്ക്ക് കെ.ടി.യു വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കെടിയു വൈസ് ചാന്‍സലറായിരുന്ന ഡോ. എം.എസ് രാജശ്രീയെ സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്നാണ് പുതിയ ആള്‍ക്ക് ചുമതല നനല്‍കിയത്. പുതിയ ആള്‍ക്ക് വി.സിയുടെ ചാര്‍ജ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ടുവെച്ച ശിപാര്‍ശകള്‍ ഗവര്‍ണര്‍ അവഗണിക്കുകയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് വിസിയുടെ ചുമതല നല്‍കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാര്‍ജ് ഏറ്റെടുക്കാന്‍ സാങ്കേതിക സര്‍വകലാശാലയില്‍ എത്തിയപ്പോഴായിരുന്നു എസ്.എഫ്.ഐയുടെയും ജീവനക്കാരുടെയും പ്രതിഷേധം അരങ്ങേറിയത്. ആദ്യം എസ്.എഫ്.ഐ പ്രവര്‍ത്തകരും പിന്നീട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലും സിസ തോമസിനെ തടയുകയായിരുന്നു. പിന്നീട് സിസ ജോസഫ് ഓഫീസിലെത്തി കസേരയില്‍ ഇരുന്നു. കെ.ടി.യു രജിസ്ട്രാര്‍ സ്ഥലത്തില്ലാത്തതിനാല്‍ ജോയിനിങ് റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞിട്ടില്ല. ജോയിന്റ് രജിസ്ട്രാര്‍ മുഖേന രേഖകളില്‍ ഒപ്പിടാനുള്ള ശ്രമം നടക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക