ഞെട്ടിപ്പിക്കുന്നൊരു അപകടത്തിന്റെ വാർത്തയും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്തോനേഷ്യയിലെ പോണ്ടിയാനകിലാണ് സംഭവം. ട്രെഡ്മില്ലില് ഓടുന്നതിനിടെ നിലതെറ്റി തുറന്നുകിടന്ന ജനാലയിലൂടെ പുറത്തേക്ക് വീണ യുവതി ദാരുണമായി മരിക്കുകയായിരുന്നു.
ഇവർ മൂന്നാം നിലയില്‍ നിന്നാണ് വീണത്. കാമുകനും സഹോദരിക്കുമൊപ്പമാണ് ഇവർ ജിമ്മിലെത്തിയത്. യുവതി അരമണിക്കൂറായി ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതില്‍ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് കാലിടറി വീഴുകയും, ജനാലയിലൂടെ പുറത്തേക്ക് പോവുകയുമായിരുന്നു.
NEW: Woman steps off the back of a treadmill and fatally falls out of a three-story window.
— Collin Rugg (@CollinRugg) June 24, 2024
Devastating…
The incident happened in Pontianak, Indonesia while the woman was working out.
The 22-year-old victim had reportedly been exercising for about 30 minutes when she… pic.twitter.com/zt0OpCrrTr
ചോരവാർന്ന ഇവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയിലേറ്റ പരിക്ക് ഗുരുതരമായിരുന്നു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അന്വേഷണത്തില്‍ ട്രെഡ് മില്ലും ജനാലയും തമ്മിലുള്ള അകലം വെറും 60 സെന്റീ മീറ്റർ മാത്രമാണെന്ന് കണ്ടെത്തി. സംഭവം നടക്കുമ്ബോള്‍ ജീം ട്രെയിനറുമുണ്ടായിരുന്നില്ല. ഇയാൾ ഇടവേളയെടുത്ത് പുറത്തു പോയിരിക്കുകയായിരുന്നു.