FlashKeralaNewsSocial

ഉയർന്ന വൈദ്യുതി ബില്ലിന് ന്യായീകരണ ക്യാപ്സ്യൂളുമായി കെഎസ്ഇബി ഫേസ്ബുക്കിൽ; കൂട്ട പൊങ്കാലയിട്ട് പൊതുജനം: കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റും ജനങ്ങൾ നൽകിയ രസകരവും കാര്യമാത്ര പ്രസക്തവുമായ കമന്റുകളും വായിക്കാം.

ബില്ലില്‍ വലിയ തുക വരുന്നതിനെ കുറിച്ചുള്ള ന്യായീകരണവും, നിരപരാധിത്വവും ജനങ്ങളോടു തുറന്നുപറയാന്‍ കഴിഞ്ഞദിവസം KSEBയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, പോസ്റ്റ് ഇട്ടതു മാത്രമേ അധികൃതര്‍ക്ക് ഓര്‍മ്മയുള്ളൂ. പിന്നീട് ആ പോസ്റ്റില്‍ നടന്നത്, ഉപഭോക്താക്കളായ ജനങ്ങളുടെ കൂട്ട പൊങ്കാലയാണ്.

ad 1

താങ്ങാനാവാത്ത ജീവിതച്ചെലവുകള്‍ക്കൊപ്പം KSEBയുടെ കൊള്ളയും കൂടെ എങ്ങനെ സഹിക്കുമെന്നതാണ് ജനങ്ങളുടെ പ്രധാന ചോദ്യം. ഉപയോഗിക്കുന്ന വൈദ്യുതിക്കു പുറമേ ഫിക്‌സഡ് ചാര്‍ജസ്, മീറ്റര്‍ റെന്റ്, ഡ്യൂട്ടി, ഫ്യുവല്‍ ചാര്‍ജ്, മന്ത്‌ലി ഫ്യുവല്‍ ചാര്‍ജ്, റൗണ്ട് ഓഫ് എന്നു തുടങ്ങി സാധാരണക്കാരന് അറിയാന്‍ പാടില്ലാത്ത എത്രയോ ചാര്‍ജുകളാണ് ബില്ലിനൊപ്പം ഷോക്കായി കൊടുക്കുന്നത്. KSEBബില്ലിനെയും കളിയാക്കിക്കൊണ്ട് മറുപടി ഇട്ടിട്ടുണ്ട് ഉപഭോക്താക്കള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയാല്‍ ഭക്ഷണത്തിനു മാത്രമല്ല, ഇരിക്കുന്ന കസേരയ്ക്കും, പ്ലേറ്റിനും, ഗ്ലാസ്സിനും, റൂമിനുമെല്ലാം പണം കൊടുക്കേണ്ടി വരുന്നുണ്ടോ എന്നാണ് ഒരു ഉപഭോക്താവിന്റെ രസകരമായ ചോദ്യം. എന്തായാലും ഔദ്യോഗിക പോസ്റ്റിനു ചാഴെ വന്നിട്ടുള്ള സാധാരണക്കാരുടെ ന്യായമായ ചോദ്യങ്ങള്‍ക്കാണ് KSEB സത്യത്തില്‍ ഉത്തരം പറയേണ്ടത്. അല്ലാതെ റെംഗുലേറ്ററി കമ്മിഷനെയോ, സര്‍ക്കാരിനെയോ, KSEBയുടെ കഴിവില്ലായ്മയെയോ ന്യായീകരിച്ചിട്ടെന്തു കാര്യം.

ad 3

KSEBയുടെ ഔദ്യോഗിക പോസ്റ്റും അതിനു താഴെ വന്ന പ്രസക്തമായ ചില കമന്റുകളും ചുവടെ വായിക്കാം:

ad 5

KSEBയുടെ പോസ്റ്റ്: കെ.എസ്.ഇ.ബിയുടെ വൈദ്യുതി ബില്‍ സംബന്ധിച്ചും അത് തയ്യാറാക്കുന്ന രീതിയെക്കുറിച്ചും നിരവധിയായ വ്യാജസന്ദേശങ്ങളാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത് കെ.എസ്.ഇ.ബി അല്ല എന്നതാണ് പ്രാഥമികമായി മനസ്സിലാക്കേണ്ടത്. കെ.എസ്.ഇ.ബിക്കോ സര്‍ക്കാരിനോ ഏകപക്ഷീയമായി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനാവില്ല. സംസ്ഥാന ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ എന്ന സ്വതന്ത്ര സ്ഥാപനത്തിനാണ് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരം.

വരവും ചെലവും വിശദമാക്കി റഗുലേറ്ററി കമ്മീഷനു മുമ്ബാകെ കെ എസ് ഇ ബി നല്‍കുന്ന താരിഫ് പെറ്റീഷനിന്മേല്‍ വിവിധ ജില്ലകളില്‍ വച്ച്‌ പൊതുജനങ്ങളുടെയും വിവിധ ഉപഭോക്തൃ സംഘടനകളുടെയും അഭിപ്രായം കൂടി ആരാഞ്ഞ ശേഷം വിശദമായ പരിശോധനകള്‍ നടത്തിയിട്ടാണ് റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത്. ഫിക്‌സഡ് ചാര്‍ജ്, എനര്‍ജി ചാര്‍ജ്, ഫ്യുവല്‍ സര്‍ചാര്‍ജ്, മീറ്റര്‍ റെന്റ്, ഇലക്‌ട്രിസിറ്റി ഡ്യൂട്ടി തുടങ്ങി പല ഘടകങ്ങള്‍ ചേര്‍ത്താണ് വൈദ്യുതി ബില്‍ തയ്യാറാക്കുന്നത്. ഇതോരോന്നും നമുക്ക് ലഭിക്കുന്ന ബില്ലില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമം അനുശാസിക്കുന്നത് പ്രകാരമാണ് വൈദ്യുതി വിതരണ കമ്ബനികള്‍ ഇത്തരത്തില്‍ വിവിധ ഘടകങ്ങള്‍ ചേര്‍ത്തുള്ള വൈദ്യുതി ബില്‍ തയ്യാറാക്കുന്നത്.

അതുകൊണ്ടുതന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ബില്ലിന് ഇതുപോലെ പല ഘടകങ്ങള്‍ ഉണ്ടാകും. 5 ഇഡ്ഡലിക്ക് 50 രൂപയെങ്കില്‍ 10 ഇഡ്ഡലിക്ക് 100 രൂപ എന്ന തരത്തില്‍ വൈദ്യുതി ബില്‍ തയ്യാറാക്കാന്‍ കഴിയില്ലെന്ന് സാരം .ഒരു ലോ ടെന്‍ഷന്‍ വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

1. ഫിക്‌സഡ് ചാര്‍ജ് : സംസ്ഥാന ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള താരിഫ് ഓര്‍ഡര്‍ പ്രകാരം വൈദ്യുതി ബില്ലിന് രണ്ട് ഭാഗങ്ങളുണ്ട്. ഫിക്‌സഡ് ചാര്‍ജും എനര്‍ജി ചാര്‍ജും. ‘The basic philosophy behind the fixed charge in two part tariff is to recover a part of the permanent cost of the distribution licensees through fixed charge/ demand charge’ എന്ന് താരിഫ് ഓര്‍ഡര്‍ 6.24 ല്‍ വായിക്കാം. അതായത്, വിതരണ ലൈസന്‍സിയുടെ സ്ഥിരം ചെലവുകളാണ് ഫിക്‌സഡ് ചാര്‍ജായി താരിഫില്‍ പ്രതിഫലിക്കുന്നത്. ഉദാഹരണത്തിന് കെ എസ് ഇ ബി രാജ്യത്തെ നിരവധി വൈദ്യുത പദ്ധതികളുമായി വൈദ്യുതി വാങ്ങല്‍ കരാറുകളിലേര്‍പ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും കരാര്‍ ചെയ്ത നിരക്കില്‍ കപ്പാസിറ്റി ചാര്‍ജ് നല്‍കേണ്ടതുണ്ട്. ഇതുപോലുള്ള സ്ഥിരം സ്വഭാവമുള്ള ചെലവുകളാണ് ഫിക്‌സഡ് ചാര്‍ജായി താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

2. എനര്‍ജി ചാര്‍ജ് :ഒരു ബില്ലിംഗ് കാലയളവില്‍ എത്രമാത്രം വൈദ്യുതി ഉപയോഗിച്ചു എന്നതനുസരിച്ചാണ് എനര്‍ജി ചാര്‍ജ് കണക്കാക്കുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് (പ്രതിമാസ ഉപയോഗം 250 യൂണിറ്റില്‍ താഴെയാണെങ്കില്‍) ടെലിസ്‌കോപ്പിക് ശൈലിയിലാണ് എനര്‍ജി ചാര്‍ജ് കണക്കാക്കുന്നത്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് താരതമ്യേന കൂടുതല്‍ നിരക്ക് വരുന്ന രീതിയാണിത്. ഗാര്‍ഹികേതര വിഭാഗങ്ങളില്‍ ആകെ ഉപയോഗിച്ച യൂണിറ്റിനെ പ്രതിയൂണിറ്റ് നിരക്കുകൊണ്ട് ഗുണിച്ച്‌ എനര്‍ജി ചാര്‍ജ് കണ്ടെത്തും. (ഓരോ വിഭാഗത്തിനും നിര്‍ദ്ദേശിച്ചിട്ടുള്ള നിലവിലെ വൈദ്യുതി നിരക്ക് 2023 നവംബര്‍ 2 ലെ താരിഫ് ഗസറ്റില്‍ ലഭ്യമാണ്.)

3. മീറ്റര്‍ റെന്റ് : വൈദ്യുതി കണക്ഷന്‍ നല്‍കുമ്ബോള്‍ കെ എസ് ഇ ബി മീറ്ററിന്റെ വില കൂടി വാങ്ങുന്നുണ്ടല്ലോ? പിന്നെന്തിനാണ് എല്ലാ ബില്ലിലും മീറ്റര്‍ വാടക വാങ്ങുന്നത്? പലരുടെയും സംശയമാണ്.വൈദ്യുതി കണക്ഷന്‍ നല്‍കുമ്ബോള്‍ മീറ്ററിന്റെ വില ഈടാക്കാന്‍ വൈദ്യുതി നിയമം അനുവദിക്കുന്നില്ല. ഒരു ഉപഭോക്താവില്‍ നിന്നും കെ എസ് ഇ ബി അത് വാങ്ങുന്നുമില്ല. നിലവിലെ വൈദ്യുതി ശൃംഖലയില്‍ നിന്നും തങ്ങളുടെ കെട്ടിടത്തിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ആവശ്യമായ പ്രവൃത്തികള്‍ക്കു വേണ്ട ചെലവ് മാത്രമേ ഈടാക്കുന്നുള്ളു. ഇതില്‍ മീറ്റര്‍ വില ഉള്‍പ്പെടുന്നില്ല. നിലവിലെ താരിഫനുസരിച്ച്‌ സിംഗിള്‍ ഫെയ്‌സ് മീറ്ററിന് 6 രൂപയും ത്രീ ഫെയ്‌സ് മീറ്ററിന് 15 രൂപയും മാത്രമാണ് പ്രതിമാസം വാടകയായി ഈടാക്കുന്നത്. ഒരു സിംഗിള്‍ ഫെയ്‌സ് എനര്‍ജി മീറ്ററിന് വിപണിയില്‍ 1200 രൂപയോളം വിലയുണ്ടെന്നോര്‍ക്കണം. അത് ത്രീ ഫെയ്‌സ് മീറ്ററാണെങ്കില്‍ 4000 രൂപയോളം വരും. ഉപഭോക്താവിന്റെ കുറ്റം കൊണ്ടല്ലാതെ മീറ്റര്‍ കേടായാല്‍ കെ എസ് ഇ ബി മീറ്റര്‍ സൗജന്യമായി മാറ്റിത്തരികയും ചെയ്യും.

ഇനി, ഈ മാസവാടക കൂടുതലാണ് എന്ന് ഉപഭോക്താവിനു തോന്നുന്നുവെങ്കില്‍ അത് ഒഴിവാക്കാനും മാര്‍ഗ്ഗമുണ്ട്. ഉപഭോക്താവ് കമ്ബോളത്തില്‍നിന്നും മീറ്റര്‍ വാങ്ങി അംഗീകൃത ലാബില്‍ ടെസ്റ്റ് ചെയ്ത് കൃത്യത ഉറപ്പാക്കി സെക്ഷന്‍ ഓഫീസില്‍ നല്‍കിയാല്‍ മതി. തുടര്‍ന്ന് മീറ്റര്‍ വാടക നല്‍കേണ്ടിവരില്ല. മീറ്റര്‍ വാടക വാങ്ങുന്നത് കെ എസ് ഇ ബി സ്വയം എടുത്ത ഏതെങ്കിലും തീരുമാനപ്രകാരമല്ല എന്നതും വിസ്മരിച്ചുകൂടാ. സംസ്ഥാന ഇല. റഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള Kerala Electricity Supply Code 2014 – 68 (2) ലെ ‘ The licensee may charge a rent for the meter provided by it as per the rates approved by the Regulatory Commission.’ എന്ന വ്യവസ്ഥ അനുസരിച്ചാണ് മീറ്റര്‍ വാടക സ്വീകരിക്കുന്നത്. വാടക നിരക്ക് നിശ്ചയിക്കുന്നതും റെഗുലേറ്ററി കമ്മീഷനാണ്.

4. ഇലക്‌ട്രിസിറ്റി ഡ്യൂട്ടി : വൈദ്യുതി ഉപയോഗത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയാണ് ഇലക്‌ട്രിസിറ്റി ഡ്യൂട്ടി. നിലവില്‍ എനര്‍ജി ചാര്‍ജിന്റെ 10 ശതമാനമാണ് ഡ്യൂട്ടിയായി ഈടാക്കുന്നത്. ഈ തുക വിതരണ യൂട്ടിലിറ്റി വൈദ്യുതി ബില്ലിലൂടെ സ്വീകരിച്ച്‌ സര്‍ക്കാരിലേക്ക് അടയ്ക്കുകയാണ് ചെയ്യുന്നത്.

5. ഫ്യുവല്‍ സര്‍ചാര്‍ജ് : എന്തുകൊണ്ട് ബില്ലില്‍ വൈദ്യുത താരിഫിന് പുറമേ ഇന്ധന സര്‍ചാര്‍ജ് വരുന്നു എന്ന സംശയവും പലരും പ്രകടിപ്പിക്കുന്നുണ്ട്.വൈദ്യുതി വിതരണ യൂട്ടിലിറ്റികള്‍ നിശ്ചിത കാലയളവിലേക്കുള്ള മൊത്തം റെവന്യൂ ആവശ്യകത (Aggregate Revenue Requirement – ARR) മുന്‍കൂര്‍ തയ്യാറാക്കി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ മുമ്ബാകെ സമര്‍പ്പിക്കേണ്ടതുണ്ട്. ഏതെല്ലാം സ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ഉദ്ദേശിക്കുന്നു, അവ ഓരോന്നിനും പ്രതീക്ഷിക്കുന്ന ചെലവ് എന്നിവ കൂടാതെ ജീവനക്കാരുടെ ചെലവ്, ഭരണപരമായ ചെലവുകള്‍, പൊതു ചെലവുകള്‍ എന്നിങ്ങനെ എല്ലാ വിവരങ്ങളും സാമാന്യ തത്വങ്ങളുടെയും മുന്‍ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ കണക്കാക്കി ARR-ല്‍ ഉള്‍പ്പെടുത്തും. ഇത് വിശദമായി പരിശോധിച്ച്‌, പൊതുജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും പറയാനുള്ളതും കേട്ടതിനു ശേഷമാണ് റെഗുലേറ്ററി കമ്മീഷന്‍ വരും വര്‍ഷങ്ങളിലേക്ക് വൈദ്യുതി നിരക്ക് അനുവദിച്ച്‌ നല്‍കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും, യഥാര്‍ത്ഥ സാഹചര്യത്തില്‍ മുന്‍കൂട്ടി കണക്കാക്കിയ ചെലവുകളില്‍നിന്നും ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. ഉദാഹരണത്തിന്, ARR തയ്യാറാക്കുമ്ബോള്‍ വരും വര്‍ഷങ്ങളില്‍ സാധാരണ നിലയില്‍ മഴയും നീരൊഴുക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച്‌ ഏകദേശം 7000 ദശലക്ഷം യൂണിറ്റ് (MU) ആഭ്യന്തര ജലവൈദ്യുതി പദ്ധതികളില്‍നിന്നും ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചു എന്ന് കരുതുക. ബാക്കിയുള്ള ആവശ്യകതയില്‍ 11,000 MU കേന്ദ്ര നിലയങ്ങളില്‍ നിന്നും 10,000 MU മറ്റ് സ്രോതസ്സുകളില്‍നിന്നും കണ്ടെത്താം എന്ന വിധത്തില്‍ ആകും ചെലവ് കണക്കാക്കിയിട്ടുണ്ടാവുക. എന്നാല്‍ വാസ്തവത്തില്‍ ആ വര്‍ഷം പ്രതീക്ഷിച്ച മഴയും നീരൊഴുക്കും ലഭിച്ചില്ല എങ്കില്‍ ജലവൈദ്യുതോത്പാദനത്തില്‍ കുറവുണ്ടാകാം. അപ്പോള്‍ ഉത്പാദനത്തിലുണ്ടായ ആ കുറവ്, കൂടിയ നിരക്കില്‍ താപനിലയങ്ങളില്‍ നിന്നുമാകും കണ്ടെത്തേണ്ടി വരിക.

മറ്റൊരു സാഹചര്യം, ബാഹ്യ ഘടകങ്ങള്‍ (ഉദാ: ആഭ്യന്തര കല്‍ക്കരിയുടെ ലഭ്യതയില്‍ കുറവ് വരുമ്ബോള്‍ ഉയര്‍ന്ന വിലയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍നിന്ന് കല്‍ക്കരി വങ്ങേണ്ടി വരിക) കാരണം വിപണിയില്‍ വൈദ്യുതിയുടെ വില ഉയരുന്നതാണ്. ഇങ്ങനെ നിരവധി കാരണങ്ങളാല്‍ ARRല്‍ പ്രതീക്ഷിച്ചതിലും അധികമായി ചെലവ് വര്‍ദ്ധിക്കാം.സാധാരണഗതിയില്‍ ARR കണക്കുകളില്‍ നിന്ന് ചെലവിലുണ്ടായിട്ടുള്ള വ്യതിയാനങ്ങള്‍ വര്‍ഷാവസാനം ട്രൂ-അപ്പ് ഘട്ടത്തില്‍ ആകും റെഗുലേറ്ററി കമ്മീഷന്‍ പരിഗണിക്കുക. എന്നാല്‍, വൈദ്യുതി വാങ്ങല്‍ച്ചെലവിലും ഇന്ധനച്ചെലവിലും വ്യതിയാനം ഉണ്ടെങ്കില്‍ ഇന്ധന സര്‍ചാര്‍ജ് അപേക്ഷകളിലൂടെ ത്രൈമാസ ക്ലെയിമുകള്‍ സമര്‍പ്പിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്.

റെഗുലേറ്ററി കമ്മീഷന്‍ മുന്‍കൂട്ടി വിജ്ഞാപനം ചെയ്തിട്ടുള്ള ഫോര്‍മുല അനുസരിച്ചായിരിക്കും ഈ അപേക്ഷകളില്‍ തീരുമാനം ഉണ്ടാവുക. ഇത്തരത്തില്‍ വൈദ്യുതി അധികമായി കൂടിയ വിലയ്ക്ക് വാങ്ങേണ്ടിവന്നതിന്റെ കണക്കുകള്‍ പരിശോധിച്ച്‌ റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് നല്‍കിയതുപ്രകാരമാണ് വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത്.വൈദ്യുതി ബില്‍ സംബന്ധിച്ച സംശയങ്ങള്‍ ഏതൊരാള്‍ക്കും കെ എസ് ഇ ബി വെബ്‌സൈറ്റിലെ (kseb.in) ഇലക്‌ട്രിസിറ്റി ബില്‍ കാല്‍ക്കുലേറ്റര്‍ പരിശോധിച്ച്‌ അനായാസം ദൂരീകരിക്കാവുന്നതാണ്.’

പോസ്റ്റിനു താഴെ വന്ന കമന്റുകള്‍ ഇങ്ങനെ:

Muhammed Riyas Pakkath: വളരെ സങ്കടകരം തന്നെ. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡിന് വൈദ്യുതി ഉണ്ടാക്കാനും കഴിയുന്നില്ല, നേരാവണ്ണം വിതരണം ചെയ്യാനും കഴിയുന്നില്ല, പൊതുജനങ്ങള്‍ക്ക് ബില്ലിടാനുള്ള അവകാശവുമില്ല. എന്നാപ്പിന്നെ ഈ കോപ്പ് പൂട്ടി വല്ല privitation ചെയ്തു കൂടെ. ഇത്രയും ശമ്ബളം വാങ്ങി എന്തിനാണ് കുറെ ആളുകളെ അവിടെ ഇരുത്തിയിട്ടുള്ളത്.

Deepak P Balan: ഉള്ളുപ്പ് ഉണ്ടോ നിങ്ങള്‍ക്ക് ഇങ്ങനെ പറ്റിക്കാന്‍…FD Deposit . (9%interest). നിങ്ങള്‍ക്ക് എന്നാല്‍ ഒരു ബാങ്ക് ഓപ്പണ്‍ അക്കികൂടെ .. ഇതൊക്കെ privatisation ചെയ്തലെ ജനങ്ങള്‍ക്ക് രക്ഷയുള്ളൂ… കണ്ടാമൃഗം തൊലിക്കട്ടി തന്നെ നിങ്ങള്‍ക്ക് ..

Rajan Mamuttil: റെഗുലേറ്ററി കമ്മിഷനിലും പെന്‍ഷന്‍ പറ്റിയ kseb ഉദ്യോസ്ഥര്‍/അല്ലെങ്കില്‍ രാഷ്ട്രീയ പരിഗണയില്‍ കയറിപ്പറ്റുന്നവര്‍ ആണെന്ന ആക്ഷേപമുണ്ടല്ലോ? പിന്നെയെങ്ങനെ കസ്റ്റമര്‍ക്കു നീതി ലഭിക്കും?

Peelipose Mathai: ഇതേ നിയമങ്ങള്‍ തന്നെയല്ലേ മറ്റ് സംസ്ഥാനങ്ങളിലും..എന്നിട്ടും എന്തേ TN ഇല്‍ ബില്‍ തുക വളരെ കുറഞ്ഞിരിക്കുന്നത്?

Nitheesh Chandranoro bill ilum ningal fuel charge ആയി എത്ര പിരിച്ചു, എത്ര total cost ആയി ഒന്നും ezhuthunilalo, apol janagalk engane അറിയും… എത്ര kalam നിങ്ങള്‍ പിരിക്കും, യാതൊരു vida കണക്കും പുറത്ത് vidunilla… അതുകൊണ്ടാണ് ജനം ചോദിക്കുന്നത്…

Mpds Koppam Technology: എത്ര പുരോഗമിച്ചാലും അത് പരിപാലിക്കേണ്ട ടെക്നിഷന്‍മാര്‍ അതിനു വേണ്ട basic knowledge എങ്കിലും വേണം. KSEB MASDOOR ആയി കേറിയവര്‍ ആണ് ഇപ്പോള്‍ LINEMAN, ഓവര്‍സിയര്‍ സബ് എഞ്ചിനീയര്‍ etc.അതിലും കൂടിയ post ഉണ്ടോ എന്നറിയില. ..ജനങ്ങള്‍ മണ്ടന്മാര്‍ അല്ല …എത്രെയും പെട്ടന്ന് kseb എന്ന കൊള്ളസ്ഥാപനത്തെ അടച്ചു പൂട്ടി സ്വകാര്യ കമ്ബനികള്‍ക്ക് വൈദുത മേഖലയില്‍ കടന്നു വരാന്‍ ഭരണകൂടം അവസരം ഒരുക്കാന്‍ മുന്നോട്ടു വരേണ്ടതാണ്..

Unnikrishnan Kanichukulangara: കരയാതെടെയ്.സ്വാകാര്യവത്കരണം പൂര്‍ണ്ണമായി വന്നാല്‍ തീരാവുന്ന ക്യാപ്‌സൂള്‍ ആണിത്.BSNL ജീവനക്കാരന്റെ അഹങ്കാരം തീര്‍ന്നില്ലേ അതുപോലെ ഇവിടെയും സ്വകാര്യ കമ്ബനികളെ ഏല്‍പ്പിക്കുന്നതാണ് പൊതുജനത്തിന് നല്ലത്.കൊള്ളയ്ക്ക് ഒരു പരിധിയില്ലേ KSEB ?’‘ലൈക്കടിക്കാന്‍ മറന്നവന്‍കെഎസ്‌ഇബി സ്വയം ബോര്‍ഡ് യോഗം ചേര്‍ന്ന് ശമ്ബളം ഇരട്ടിയാക്കി നിശ്ചയിച്ചു…അതിപ്പോ ജനങ്ങളില്‍ നിന്ന് ഊറ്റുന്നു .എന്നിട്ട് അദാനിയുടെ ബില്ലിനെക്കാല്‍ 100 രൂപ കുറവുണ്ട് എന്ന ന്യായീകരണവും..വൈദ്യുതി ഉല്പാദനവും വിതരണവും privatise ചെയ്യുന്നതാണ് നല്ലത്…കെഎസ്‌ഇബി ഡ്രൈവര്‍മാര്‍ വരെ ഒന്നര ലക്ഷം രൂപ ശമ്ബളം വാങ്ങുന്നുണ്ട്…

Ars Had: ??ഏറ്റവും കുറഞ്ഞനിരക്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കൊള്ളവിലയ്ക്ക് വിറ്റിട്ടും നഷ്ടത്തിലോടുന്ന KSEB.??

Siddik Ibru: KSEB യുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക. ഈ മാസം കരണ്ട് ബില്ല് എന്തോ ഒലത്തുമെന്ന് പറഞ്ഞു പൊതുജനത്തെ ഊ******* KSEB യുടെ ഉടായിപ്പ് അവസാനിപ്പിക്കുക’

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button