GalleryIndiaInternationalMoneyNews

ഇന്ത്യയിൽ 20 രൂപയ്ക്ക് കിട്ടുന്ന ഒരു പാക്കറ്റ് ലെയ്സിന് വില 95 രൂപ; ഒരു പാക്കറ്റ് നൂഡിൽസിന് കൊടുക്കണം രൂപ 300; അൽഫോൻസാ മാമ്പഴം ഒന്നിന് വില 400 രൂപ: ഇന്ത്യൻ സാധനങ്ങളുടെ ലണ്ടനിലെ വില നിങ്ങളെ ഞെട്ടിക്കും – വീഡിയോ കാണാം.

നമ്മുടെ നാട്ടില്‍ത്തന്നെ അവശ്യസാധാനങ്ങള്‍ക്ക് വില ദിനംപ്രതി കൂടുന്ന കാഴ്ചയാണുള്ളത്. വിലക്കയറ്റത്തിന് പല കാരണങ്ങളുണ്ടെങ്കിലും ഇത് സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്നു എന്നതാണ് സത്യം. എന്നാല്‍ നമ്മുടെ പലചരക്ക് സാധാനങ്ങള്‍ക്ക് ഇവിടെ മാത്രമല്ല അങ്ങ് വെളിരാജ്യത്തും ഞെട്ടിക്കുന്ന വിലയാണെന്ന് കാട്ടിത്തരികയാണ് സോഷ്യല്‍ മീഡിയ.

ad 1

ഡല്‍ഹി സ്വദേശിയും ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്നതുമായ ചാവി അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാം വഴി അവിടുത്തെ കടകളില്‍ ഇന്ത്യന്‍ പലചരക്ക് സാധാനങ്ങള്‍ക്കുള്ള വില എത്രയെന്ന് കാട്ടുന്നു. വീഡിയോയില്‍, അവര്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലാണ്. കടയിലുള്ള ഓരോ സാധാനങ്ങളും അവര്‍ എടുത്ത് കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇന്ത്യയില്‍ 20 രൂപ വിലയുള്ള ലേസ് മാജിക് മസാലയുടെ ഒരു പാക്കറ്റിന് ലണ്ടനില്‍ 95 രൂപയാണെന്ന് അവര്‍ പറയുന്നു. അതുപോലെ, ലണ്ടന്‍ സ്റ്റോറില്‍ മാഗിയുടെ ഒരു പായ്ക്ക് 300 രൂപ വരെ അടയാളപ്പെടുത്തിയിട്ടുണ്ട്.പനീറിന് 700 രൂപയും അല്‍ഫോന്‍സോ മാമ്ബഴത്തിന് ആറിന് 2,400 രൂപയുമാണ് വിലയെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

ad 3

കയ്പക്കയ്ക്ക് കിലോഗ്രാമിന് 1,000 രൂപയായിരുന്നു വില. ഇത്തരത്തില്‍ നിരവധി സാധാനങ്ങള്‍ക്ക് അമിത വിലയാണ് ലണ്ടനിലെ ആ കടയിലെന്ന് ചാവി പറയുന്നു.ചര്‍ച്ചയായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. “നമുക്ക് ലണ്ടനില്‍ കയ്പക്ക ബിസിനസ് തുടങ്ങാം’ എന്നാണൊരാള്‍ കുറിച്ചത്. “ചുമ്മാതെറിഞ്ഞിട്ട മാങ്ങ ഇത്ര വലിയ നിലയില്‍’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button