
കോതമംഗലം: അടിമാലി- കോതമംഗലം ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. കോതമംഗലത്തിനടുത്ത് വില്ലാൻചിറയിലാണ് അപകടം നടന്നത്. കാറിനും കെ.എസ്.ആർ.ടി.സി. ബസിനും മുകളിലേക്കായാണ് മരം വീണത്.
ഒരു ഗർഭിണി അടക്കം നാല് യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മരിച്ചു. മറ്റ് മൂന്നുപേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടർന്ന് കാർ പൂർണമായും തകർന്നു. കെ.എസ്.ആർ.ടി.സി. ബസിന്റെ പിൻഭാഗത്തേക്കാണ് മരം വീണത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക