രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള ഇലക്‌ട്രിക്ക് ഹാച്ച് ബാക്കായ ടിയാഗോ ഇവിയെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. വാഹനത്തിനുള്ള ബുക്കിംഗ് കമ്ബനി ഒക്‌ടോബര്‍ 10-നാണ് തുറന്നത്. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ 10,000-ത്തിലധികം ബുക്കിംഗുകള്‍ നേടിയിരിക്കുകയാണ് വാഹനം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 8.49 ലക്ഷം മുതല്‍ 11.79 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം, ഇന്ത്യ) പ്രത്യേക ആമുഖ വിലയിലാണ് ഹാച്ച്‌ബാക്ക് പുറത്തിറക്കിയത്.
ടാറ്റ ടിയാഗോ ഇവിയുടെ പ്രാരംഭ വിലകള്‍ ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് മാത്രം ബാധകമാണ് എന്നായിരുന്നു കമ്ബനി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വാഹനത്തിനുള്ള മികച്ച പ്രതികരണം ആഘോഷിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് 10,000 ഉപഭോക്താക്കള്‍ക്ക് കൂടി പ്രാരംഭ വില നീട്ടുന്നതായി പ്രഖ്യാപിച്ചു. ഈ ആദ്യത്തെ 10,000 യൂണിറ്റുകളില്‍, 2000 വാഹനങ്ങള്‍ നെക്‌സോണ്‍ ഇവിയുടെയും ടിഗോര്‍ ഇവിയുടെയും നിലവിലെ ഉടമകള്‍ക്കായി റിസര്‍വ് ചെയ്യും.
-->
ടിയാഗോ ഇവിക്കുള്ള മികച്ച പ്രതികരണത്തില്‍ സന്തുഷ്ടരാണെന്നും നന്ദി അറിയിക്കുന്നുവെന്നും ടിയാഗോ ഇവിക്കുള്ള മികച്ച പ്രതികരണത്തെക്കുറിച്ച് സംസാരിച്ച ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ്, ടാറ്റ പാസഞ്ചര്‍ ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡ് എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു. ഇവിയിലേക്ക് പോകാനുള്ള അഭിനിവേശം അംഗീകരിക്കുന്നതിനും ഇവികള്‍ വന്‍തോതില്‍ സ്വീകരിക്കുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നതിനുമായി 10,000 അധിക ഉപഭോക്താക്കള്‍ക്ക് പ്രാരംഭ വില നല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പുതിയ ടാറ്റ ടിയാഗോ ഇവി 21,000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനായോ ടാറ്റ മോട്ടോഴ്‌സിന്റെ അംഗീകൃത ഡീലര്‍ഷിപ്പിലോ ബുക്ക് ചെയ്യാം. ഉപഭോക്താക്കള്‍ക്കായുള്ള ടെസ്റ്റ് ഡ്രൈവുകള്‍ 2022 ഡിസംബര്‍ അവസാനം മുതല്‍ ആരംഭിക്കും. ഡെലിവറികള്‍ 2023 ജനുവരി മുതല്‍ മാത്രമേ ആരംഭിക്കൂ. ഡെലിവറികള്‍ക്ക് മുമ്ബ്, ടാറ്റ മോട്ടോഴ്‌സ് 2022 ഒക്ടോബറില്‍ പ്രധാന നഗരങ്ങളിലെ പ്രമുഖ മാളുകളില്‍ പുതിയ EV പ്രദര്‍ശിപ്പിക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക