വാഷിങ്ടണ്‍: ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്ന് നോക്കുമ്ബോള്‍ നമുക്ക് ഉണ്ടായിരുന്ന കാര്യങ്ങള്‍ നഷ്ടപ്പെട്ടാല്‍ എങ്ങനിരിക്കും? ചിന്തിച്ചിട്ടുണ്ടോ. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവിടെ വസ്തുക്കള്‍ ഒന്നുമല്ല നഷ്ടപ്പെട്ടിരിക്കുന്നത്. പലര്‍ക്കും അവരുടെ ഫോളോവേഴ്സിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആശ്ചര്യപ്പെടേണ്ട. ഫേസ്ബുക്കില്‍ ആളുകളുടെ ഫോളോവേഴ്സ് കുറയുന്നു എന്ന വിഷയമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

ആളുകളുടെ ഫോളോവേഴ്സിന്റെ എണ്ണം പകുതിയോ അതില്‍ താഴെയോ ആയി കുറഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് സക്കര്‍ബര്‍​ഗിന്റെ ഫോളോവേഴ്സിലും വന്‍ കുറവാണ് സംഭവിച്ചിരിക്കുന്നത്. 100 മില്യണില്‍ നിന്നും ഒറ്റ രാത്രി കൊണ്ട് 9,993 എന്ന സംഖ്യയിലേക്ക് സക്കര്‍ബര്‍​ഗിന്റെ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു. ബ​ഗ് മൂലമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നതെന്നാണ് പലരും സംശയിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ആഴ്ച ആദ്യം യു‌എസ്‌എയിലെ നിരവധി വലിയ മാധ്യമങ്ങളുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പെട്ടെന്ന് ഇടിവുണ്ടായിരുന്നു. ഇത് പല അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചിരുന്നു. വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്നതിനാണ് ഇതെന്നുള്ള അഭ്യൂഹങ്ങളാണുണ്ടായത്.

അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ CrowdTangle-ല്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്‌, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ഹഫിംഗ്ടണ്‍ പോസ്റ്റ്, ദി ഹില്‍, യുഎസ്‌എ ടുഡേ, ന്യൂയോര്‍ക്ക് പോസ്റ്റ്, ന്യൂസ് വീക്ക് എന്നിവയുടെയെല്ലാം ഫോളോവേഴ്‌സ് ഒക്ടോബര്‍ മൂന്ന്, നാല് തീയതികളില്‍ കുറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക