റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന വമ്ബന്‍ കമ്ബനിയുടെ അമരത്തിരുന്ന് മുകേഷ് അംബാനി കൊയ്തെടുത്ത നേട്ടങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ലോകത്തിലെ അതി സമ്ബന്ന പട്ടികയില്‍ ആദ്യ പത്തില്‍ എത്താനും ഏഷ്യയിലെ ഒന്നാമത്തെ ധനികന്‍ ആകാനും, ഏറെ കാലം ഇന്ത്യയില്‍ സമ്ബത്തിന് മറുവാക്ക് ആയി മാറാനും മുകേഷ് അംബാനി എന്ന മനുഷ്യന് സാധിച്ചു.

ഇന്ന് രാജ്യത്ത് ഗൗതം അദാനിക്ക് പിന്നില്‍ രണ്ടാമത്തെ ഏറ്റവും വലിയ അതിസമ്ബന്നന്‍ ആണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്റെ ആസ്തി ഏകദേശം ഏഴ് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. ഓരോ മിനിറ്റിലും ഇദ്ദേഹം 22 ലക്ഷം രൂപ വരുമാനം നേടുന്ന ഉണ്ടെന്നാണ് അനുമാനം. ഓരോ മണിക്കൂറിലും 13.67 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്റെ വരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞവര്‍ഷം പുറത്തുവന്ന ഒരു കണക്ക് പ്രകാരം ഒരു ദിവസം 164 കോടി രൂപയാണ് മുകേഷ് അംബാനി വരുമാനമായി നേടിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കമ്ബനിയുടെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമാണ് അദ്ദേഹം. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം രാജ്യത്തെ ഏറ്റവും അതിസമ്ബന്നന്‍ മുകേഷ് അംബാനി ആയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക