ഇന്ത്യയിലെ ക്രിക്കറ്റ്ഭ്രാന്ത് ലോകപ്രശസ്തമാണ്. ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു കായിക വിനോദമെന്നതിലുപരി ഒരു മതമാണ്, അതുകൊണ്ടാണ് ക്രിക്കറ്റ് പ്രേമികള്‍ പലപ്പോഴും ചില കളിക്കാരെ ദൈവങ്ങളെപ്പോലെ ആരാധിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക വിനോദങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ക്രിക്കറ്റ്. ഏറ്റവും സമ്ബന്നരായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അറിയാമോ?

ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ക്രിക്കറ്റ്‌ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്. 150 മില്യണ്‍ ഡോളര്‍ (ഏകദേശം 1250 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്നത്തെ തലമുറയിലെ ഏറ്റവും മികച്ചതും ജനപ്രിയവുമായ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരനായ വിരാട് കോഹ്ലിക്ക് ഏകദേശം 1050 കോടി രൂപ (126 ദശലക്ഷം ഡോളര്‍) ഉണ്ട്. ഏറ്റവും സമ്ബന്നരായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ അടുത്തത് തലയാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ആസ്തി 125 മില്യണ്‍ ഡോളറാണ് (ഏകദേശം 1040 കോടി രൂപ).

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറ്റൊരു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പട്ടികയിലുണ്ട്. ബിസിസിഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ സമ്ബാദ്യം 60 മില്യണ്‍ ഡോളറാണ് (ഏകദേശം 498.9 കോടി രൂപ). തന്റെ കാലഘട്ടത്തിലെ ഏറ്റവും തീപ്പൊരി ബാറ്റര്‍മാരില്‍ ഒരാളായ വീരേന്ദ്ര സെവാഗും ഏറ്റവും സമ്ബന്നരായ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുടെ പട്ടികയിലുണ്ട്. ഏകദേശം 45 മില്യണ്‍ ഡോളര്‍ (ഏകദേശം 374 കോടി രൂപ) ആസ്തിയുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഇടംകൈയ്യന്‍ ബാറ്ററിലൊരാളായ യുവരാജ് സിംഗും ഏറ്റവും സമ്ബന്നനായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലുണ്ട്. അദ്ദേഹത്തിന്റെ ഏകദേശ ആസ്തി 35 മില്യണ്‍ ഡോളറാണ് (ഏകദേശം 291 കോടി രൂപ). ഇന്ത്യന്‍ ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പട്ടികയിലുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച്‌, രോഹിത് ശര്‍മ്മയുടെ ആസ്തി 26 മില്യണ്‍ ഡോളറാണ് (ഏകദേശം 216 കോടി രൂപ).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക