ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ സ്വത്തുക്കള്‍. സുല്‍ത്താന്‍പുരില്‍ നിന്നു മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ 55.69 കോടിയാണ് കാണിച്ചിരുന്നത്.

അഞ്ച് വര്‍ഷം കൊണ്ട് വരുമാനത്തില്‍ 43 ശതമാനത്തിന്റെ വര്‍ധനവ്. ബാങ്കില്‍ 17.83 കോടിയുടെ നിക്ഷേപമുണ്ട്. ഷെയര്‍, ബോണ്ട് വരുമാനം 24.30 കോടി രൂപ. പോസ്റ്റ് ഓഫീസ് നിക്ഷേപം 81.01 ലക്ഷം രൂപ. 2.82 കോടി വിലമതിക്കുന്ന 3.415 കിലോ സ്വര്‍ണം. 85 കിലോ വെള്ളി. 40,000 രൂപ വില മതിക്കുന്ന റൈഫിളും പക്കലുണ്ടെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019നെ അപേക്ഷിച്ച്‌ ഷെയര്‍, ബോണ്ട് നിക്ഷേപങ്ങളിലാണ് വര്‍ധനവ് കാണിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പ് 5.55 കോടി രൂപയായിരുന്ന നിക്ഷേപമാണ് 24.30 കോടിയില്‍ എത്തിയത്. പോസ്റ്റ് ഓഫീസ് നിക്ഷേപവും ഇരട്ടിയായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക