കൊച്ചി: തമിഴ്‌നാട്ടില്‍ കോടികള്‍ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്‌സിന്റെ ഉടമ ലെജന്‍ഡ് ശരവണന്‍ തന്റെ ആദ്യ ചിത്രമായ ‘ദി ലെജന്‍ഡി’ന്റെ പ്രൊമോഷനായി കൊച്ചിയില്‍ എത്തി. ചിത്രത്തിലെ നായികയായ ബോളിവുഡ് താരവും 2015 മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയുമായ ഉര്‍വശി റൗട്ടേല, ചിത്രത്തില്‍ ഗാനരംഗത്തിലെത്തുന്ന റായ് ലക്ഷ്‌മി എന്നിവരോടൊപ്പമാണ് താരം കൊച്ചിയിലെത്തിയത്.

വിമാനത്താവളത്തില്‍ അദ്ദേഹത്തെ പൂമാല അണിയിച്ച്‌ വരവേറ്റു. കൂടാതെ ആഡംബര കാറിന് അകമ്ബടി സേവിച്ച്‌ ബുള്ളറ്റില്‍ യുവാക്കളുമുണ്ടായിരുന്നു. ലെജന്‍ഡ് ചിത്രത്തിന്റെ പോസ്റ്റര്‍ അണിഞ്ഞ ടീഷര്‍ട്ട് ഇവര്‍ ധരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

52കാരനായ ലെജന്‍ഡ് ശരവണന്റെ ആദ്യ സിനിമയാണ് ദി ലെജന്‍ഡ്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് താരം എത്തുന്നത്. അന്തരിച്ച നടന്‍ വിവേക് അവസാനമായി അഭിനയിച്ച സിനിമ കൂടിയാണിത്. പ്രഭു, യോഗി ബാബു, ഗീതിക, തമ്ബി രാമയ്യ, വിജയകുമാര്‍, സുമന്‍, കോവൈ സരള, മന്‍സൂര്‍ അലി ഖാന്‍ എത്തിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.ജെ ഡി ജെറിയാണ് ലെജന്‍ഡിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ലെജന്‍ഡ് ശരവണന്‍ തന്നെയാണ് നിര്‍മാണം. ഹാരിസ് ജയരാജിന്റേതാണ് സംഗീതം. ജൂലായ് 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക