വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്ബിലിന്റെ കയ്യില്‍ 25000 രൂപ. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് സ്വത്തുവകകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്‍ഐസിയില്‍ 11 ലക്ഷവും വിവിധ ബാങ്കുകളിലായി 85000 രൂപയുടെ നിക്ഷേപവും സ്വന്തമായി ഇന്നോവ കാറുമുണ്ട്.

27,60000യാണ് ആകെ മൂല്യം. ഭാര്യയുടെ പേരില്‍ 40 പവന്റെ സ്വര്‍ണവുമുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ വടകരയില്‍ ആകെ 14 സ്ഥാനാര്‍ഥികളാണുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ, എന്‍ഡിഎയുടെ പ്രഫുല്‍ കൃഷ്ണന്‍ എന്നിവരാണ് മുഖ്യ എതിരാളികള്‍. ഷാഫി പറമ്ബിലിനെതിരേയും അപരന്മാരും രംഗത്ത് വന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക