തൃശൂര്‍: മന്ത്രി ബിന്ദു ജനപ്രിയയായ മന്ത്രിയാണ്. ഇപ്പോള്‍ മന്ത്രിയുടെ നല്ല മനസ്സിന്റെ മറ്റൊരു കഥയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നത്. വൃക്കരോഗിയായ യുവാവിന്റെ ചികിത്സാ സഹായസമിതിയുടെ യോഗത്തില്‍ എത്തിയ മന്ത്രി തന്റെ സ്വര്‍ണവളയൂരി നല്‍കിയ പ്രവൃത്തിയെ അഭിനന്ദിച്ച്‌ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

കൊമ്ബുകുഴല്‍ കലാകരന്‍ വന്നേരിപറമ്ബില്‍ വിവേകി(27)ന്റെ ചികിത്സാസഹായസമിതിയുടെ യോഗത്തിലായിരുന്നു മന്ത്രി തന്റെ സ്വര്‍ണവളയൂരി നല്‍കിയത്. അപ്രതീക്ഷിത സഹായം കണ്ടു എല്ലാവരും ഞെട്ടിപ്പോയി, വള നല്‍കിയതിന് പിന്നാലെ നന്ദിവാക്കുകള്‍ക്കോ അഭിനന്ദനത്തിനോ നില്‍ക്കാതെ മന്ത്രി മടങ്ങുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൃക്കകള്‍ തകരാറിലായതോടെ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന വിവേകിന്റെ കഥ അറിഞ്ഞപ്പോള്‍ വേദിയിലിരുന്ന് മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. ഇതിന് പിന്നാലെ മന്ത്രി തന്റെ കയ്യിലെ വളയൂരി നല്‍കുകയായിരുന്നു. വിവേകിന്റെ സഹോദരന്‍ വിഷ്ണു പ്രഭാകരനോട് വിവേകിന് ആരോഗ്യം വേഗം വീണ്ടെടുക്കാന്‍ കഴിയട്ടെയെന്ന് അറിയിച്ചാണ് മന്ത്രി മടങ്ങിയത്.

സഹായസമിതി ഭാരവാഹികളായ പികെ മനുമോഹന്‍, നസീമ കുഞ്ഞുമോന്‍, സജി ഏറാട്ടുപറമ്ബില്‍ എന്നിവര്‍ വള ഏറ്റുവാങ്ങി. വിവേകിന്റെ മാതപിതാക്കളായ പ്രഭാകരനും സരസ്വതിയും രോഗികളാണ്. കുഴല്‍കലാകാരനാണെങ്കിലും മറ്റു ജോലികള്‍ കൂടി ചെയ്ത് ആണ് വിവേക് കുടുംബം പുലര്‍ത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക