കൊച്ചി: ലൂസിഫറിന് രണ്ടും മൂന്നും ഭാ​ഗങ്ങള്‍ ഉണ്ടെന്നും വേണമെങ്കില്‍ അതിനെ ‘പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്’ എന്ന് വിളിക്കാമെന്നും വ്യക്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ്. രണ്ടാം ഭാഗത്തില്‍ ലൂസിഫറിന്റെ ലോകം കുറച്ച്‌ കൂടി വികസിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വി നായകനായി അഭിനയിച്ച ‘കടുവ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിന്റെ വാക്കുകളിങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ലൂസിഫറിന് രണ്ടും മൂന്നും ഭാ​ഗങ്ങള്‍ ഉണ്ട്. ആദ്യ ഭാ​ഗത്തില്‍ കണ്ടതിന്റെ പിന്നില്‍, കുറച്ചുകൂടി വലിയ കാര്യങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് രണ്ടാം ഭാ​ഗം വരുമ്ബോള്‍ മനസ്സിലാകും. ലൂസിഫറിന് ഒരു മൂന്നാം ഭാ​ഗം കൂടിയുണ്ടാകും. അതിനെ വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇലൂമിനാലിറ്റി എന്ന് വിളിക്കാം. മൂന്ന് പാര്‍ട്ടുകളെയും വേണമെങ്കില്‍ പിസിയു അഥവാ പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ് എന്ന് വിളിക്കാം,’ പൃഥ്വിരാജ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക