FlashKeralaNewsSocial

കെജിഎഫ് ചാപ്റ്റർ ടു കാണാൻ പോയ മുൻ പത്തനംതിട്ട കളക്ടറും നിലവിലെ സഹകരണ രജിസ്ട്രാറുമായ പി ബി നൂഹ് ഐഎസിന്റെ പേഴ്സ് കളഞ്ഞു പോയി; തിരികെ കിട്ടാൻ ഫേസ്ബുക്കിലൂടെ സഹായ അഭ്യർത്ഥന.

“എന്‍റെ പേഴ്സ് കളഞ്ഞു പോയി…കിട്ടുന്നവര്‍ ദയവായി എന്നെ ബന്ധപ്പെടണം”. ഫേസ്ബുക്കിലെ ഈ പോസ്റ്റ് പത്തനംതിട്ടയിലെ മുന്‍ കലക്ടറും ഇപ്പോഴത്തെ സഹകരണ രജിസ്ട്രാറുമായ പി ബി നൂഹ് ഐഎഎസിന്‍റേതാണ്. സമൂഹ മാധ്യമങ്ങളില്‍ വലിയ ആരാധകരുള്ള ഉദ്യോഗസ്ഥനാണ് പി ബി നൂഹ്. മേയ് മൂന്നിന് രാത്രിയാണ് പേഴ്സ് നഷ്ടമായതെന്ന് നൂഹ് ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നു. മൂവാറ്റുപുഴയിലെ ഗ്രാന്‍ഡ് സെന്റര്‍ മാളിലെ കാര്‍ണിവല്‍ സിനിമാ ഹാളില്‍ വച്ചാണ് പേഴ്സ് നഷ്ടമായതെന്നും നൂഹ് പോസ്റ്റില്‍ പറയുന്നു.

ad 1
ad 4

മേയ് മൂന്നിന് രാത്രി 11.15 നുള്ള കെജിഎഫ് ചാപ്റ്റര്‍ ടൂ എന്ന ചിത്രത്തിനാണ് പി ബി നൂഹ് ടിക്കറ്റ് എടുത്തത്. അഞ്ച് പേര്‍ സിനിമ കാണാന്‍ പോയിട്ടുണ്ട്. സിനിമ ടിക്കറ്റ് ഉള്‍പ്പെടെ നൂഹ് പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. ടോമി ഹില്‍ഫിഗര്‍ എന്ന ബ്രാന്‍ഡിന്‍റെ വാലറ്റാണ് പി ബി നൂഹിന് നഷ്ടമായത്. വിവരം പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്നും നൂഹ് പോസ്റ്റിലൂടെ പറയുന്നു. ആര്‍ക്കെങ്കിലും തന്നെ സഹായിക്കാന്‍ സാധിച്ചാല്‍ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ആ വിവരം മെസേജ് ആയി അയയ്ക്കണമെന്നും നൂഹ് അഭ്യര്‍ഥിക്കുന്നു. പേരും നമ്ബറും മാത്രം മെസേജ് ചെയ്താല്‍ മതിയെന്നും താന്‍ തിരികെ ബന്ധപ്പെട്ടുകൊള്ളാമെന്നുമാണ് നൂഹ് അറിയിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പത്തനംതിട്ട ജില്ലാ കലക്ടറായിരുന്നപ്പോഴാണ് പി ബി നൂഹ് മാധ്യമങ്ങളിലും ജനങ്ങളുടെ ഇടയിലും ഏറ്റവും അധികം സ്ഥാനം പിടിച്ചത്. പ്രളയം മുക്കിയ പത്തനംതിട്ടയെ കരകയറ്റാന്‍ മുന്നില്‍ നിന്ന് നയിച്ചത് പി ബി നൂഹാണ്. പ്രളയം മാറിയപ്പോള്‍ കോവിഡ് വന്നു. കോവിഡ് കാലത്ത് നൂഹ് സ്വീകരിച്ച നടപടികളും ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപ്പിലാക്കിയ പല രീതികളും അന്ന് കേരളം കടന്നും ചര്‍ച്ചയായി. പത്തംതിട്ടക്കാരുടെ മനസ്സില്‍ ഇടം നേടിയ ജില്ലാ കലക്ടറായിരുന്ന നൂഹിന് ഏറ്റവും കൂടുതല്‍ ആരാധകര്‍ സമൂഹ മാധ്യമങ്ങളിലുണ്ടാകുന്നതും ഈ കാലത്തിലാണ്.

ad 3

അണക്കെട്ടുകളാല്‍ സമ്ബന്നമായ പത്തനംതിട്ടയിലെ കലക്ടറുടെ പേജില്‍ ആലപ്പുഴക്കാര്‍ക്കും പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നു. അണക്കെട്ടുക്കള്‍ തുറക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും തന്‍റെ ഫേസ്ബുക്ക് പേജിലൂടെ നൂഹ് കൃത്യമായി ജനങ്ങളെ അറിയിച്ചിരുന്നു. കുട്ടനാട്ടുകാര്‍ക്ക് ഉള്‍പ്പെടെ ഇത് ഏറെ പ്രയോജനം ചെയ്തു. പി ബി നൂഹിന്‍റെ മൂത്ത സഹോദരന്‍ പി ബി സലീമും ഐഎഎസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് കലക്ടറായിരുന്നപ്പോള്‍ പി ബി സലീമും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബംഗാളിലാണ് ഇപ്പോള്‍ പി ബി സലീം സേവനം ചെയ്യുന്നത്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button