IndiaNewsPolitics

മുഖ്യമന്ത്രിയായ ശേഷം അമ്മയെ കാണുന്നത് ആദ്യം; ജന്മദേശത്ത് എത്തുന്നത് 28 വർഷത്തെ ഇടവേളക്ക് ശേഷം: അമ്മയോടൊപ്പം ഉള്ള ചിത്രം ട്വീറ്റ് ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലഖ്നൗ: മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി അമ്മയെ സന്ദര്‍ശിച്ച്‌ യോഗിആദിത്യനാഥ്. അമ്മ സാവിത്രിദേവിക്കൊപ്പമുള്ള ചിത്രം യോഗി ട്വിറ്ററില്‍ പങ്കുവെച്ചു. ‘മാ’ എന്ന തലക്കെട്ടോടെയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിച്ച യോഗിയുടെ ആത്മീയഗുരു മഹന്ദ് അവൈദ്യനാഥിന്റെ പ്രതിമയും അനാച്ഛാദനം ചെയ്തു. ഗുരുവിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും യോഗി പറഞ്ഞു.

ad 1
ad 4

ഉത്തരാഖണ്ഡിലെ ജന്മദേശമായ പൗരിയില്‍ ഇരുപത്തെട്ടുവര്‍ഷത്തിന് ശേഷമാണ് യോഗി എത്തുന്നത്. മരുമകന്റെ തലമുണ്ഡനം ചെയ്യല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് യോഗി എത്തിയത്. ഇരുപത്തെട്ടുവര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് യോഗി ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കുന്നത്. 2020ല്‍ കൊവിഡ് കാലത്താണ് യോഗിയുടെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് പിതാവിന്റെ സംസ്‌ക്കാരചടങ്ങുകള്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ലെന്ന് യോഗി പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button