കൊച്ചി​: വീടുകളി​ലെയും ഓഫീസുകളി​ലെയും പാഴ്‌വസ്തുക്കള്‍ വി​ല്‍ക്കാന്‍ ആക്രി​ക്കട ആപ്പ് എന്ന ആപ്ളി​ക്കേഷനുമായി​ കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസി​യേഷന്‍. ബുധനാഴ്ച തി​രുവനന്തപുരത്ത് വ്യവസായ മന്ത്രി​ പി​.രാജീവ് ആപ്പി​ന്റെ ഉദ്ഘാടനം നിര്‍വഹി​ക്കും.

ഗൂഗി​ള്‍ സ്റ്റോറി​ല്‍ നി​ന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. കേരളത്തി​ലെവി​ടെയും സേവനം ലഭി​ക്കും. പാഴ്‌വസ്തുക്കളുടെ ചി​ത്രം ആപ്പി​ല്‍ അപ്‌ലോഡ് ചെയ്താല്‍ അവയുടെ വി​ലയ്ക്ക് ക്വട്ടേഷന്‍ ലഭി​ക്കും. സൗകര്യപ്രദമായ സമയവും നി​ര്‍ദേശി​ക്കാം. യൂണി​ഫോം ധരി​ച്ച ജീവനക്കാര്‍ പി​ക്കപ്പ് വാഹനത്തി​ലെത്തി​ തൂക്കത്തി​നനുസരി​ച്ച്‌ വി​ലനല്‍കി​ സാധനങ്ങള്‍ ശേഖരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആക്രി​ക്കച്ചവടത്തി​ന്റെയും കച്ചവടക്കാരുടെയും ജീവനക്കാരുടെയും ജീവി​തനി​ലവാരവും ഇടപെടലുകളും ആധുനി​കമാക്കുന്നതി​ന്റെയും ജനോപകാരപ്രദമാക്കുന്നതി​ന്റെയും ഭാഗമായാണ് പുതിയ സംരംഭമെന്ന് രക്ഷാധി​കാരി​ വി​.എം.സി​റാജ് വാര്‍ത്താ സമ്മേളത്തി​ല്‍ പറഞ്ഞു.

3000ല്‍പ്പരം കച്ചവടക്കാര്‍ ആപ്പി​ന്റെ ഭാഗമാണ്. അഞ്ച് കി​ലോമീറ്റര്‍ പരി​ധി​യി​ല്‍ ഒരാള്‍ എന്നതാണ് കണക്ക്. പ്രസി​ഡന്റ് വി​.എം. കുഞ്ഞി​മുഹമ്മദ്, സെക്രട്ടറി​ കെ.പി​.എ ഷരീഫ്, ട്രഷറര്‍ അനി​ല്‍ കട്ടപ്പന എന്നി​വരും വാര്‍ത്താസമ്മേളനത്തി​ല്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക