കണ്ണൂര്‍: സഹോദരങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ യുവാവ് മരിച്ചു. കണ്ണൂര്‍ വെങ്ങര ഇ.എം.എസ് മന്ദിരത്തിന് സമീപമുള്ള പുതിയ പുരയില്‍ വിപിന്‍ ( 32) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് വിപിനും സഹോദരന്‍ വിനോദും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ വിപിന്‍ മരിക്കുന്നത്.

കുടുംബ തര്‍ക്കാമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്ക് പറ്റിയ ഉടന്‍ തന്നെ വിപിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജനനേന്ദ്രിയത്തിന് സംഭവിച്ച പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക