തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 32 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. എല്‍ഡിഎഫ് 16 ഇടത്ത് വിജയിച്ചു. 13 വാര്‍ഡുകളില്‍ യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചപ്പോള്‍ ഒരു വാര്‍ഡില്‍ സിപിഎം വിമതനും വിജയിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിവെ വെട്ടുകാട് വാര്‍ഡില്‍ ഇടതുമുന്നണി വിജയിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി ക്ലൈനസ് റൊസാരിയോ ആണ് വിജയിച്ചത്. 1490 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ബെര്‍ബി ഫെര്‍ണാണ്ടസിനെ പരാജയപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിഐടിയു അഖിലേന്ത്യാ കൗണ്‍സില്‍ അംഗവും സംസ്ഥാന കമ്മിറ്റി അംഗവും, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന നേതാവുമാണ് ക്‌ളൈനസ് റൊസാരിയോ. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ആര്‍ എസ് പി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എം പോള്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ഥി. സിപിഎം കൗണ്‍സിലറായിരുന്ന സാബു ജോസ് കോവിഡ് ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

സിപിഎം വിമതന് വിജയം

പാലക്കാട് എരുമയൂര്‍ ഒന്നാം വാര്‍ഡില്‍ സിപിഎം വിമതന്‍ ജെ അമീര്‍ വിജയിച്ചു. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് ഇദ്ദേഹം. യുഡിഎഫ് സിറ്റിങ് സീറ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 337 വോട്ടിനാണ് അമീറിന്റെ വിജയം. പാലക്കാട് തരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തോട്ടുംപള്ളയില്‍ ഇടതുമുന്നണി നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥി എം സന്ധ്യയാണ് വിജയിച്ചത്.

കോട്ടയം മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജാണ് വിജയി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബെന്നി ജോസഫി(സിപിഎം)നെയാണ് പരാജയപ്പെടുത്തിയത്. മലപ്പുറം തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിലെ സജീസ് അല്ലേക്കാടന്‍ 106 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി സാഹിറിനെയാണ് പരാജയപ്പെടുത്തിയത്. കോട്ടയം ജില്ലയിലെ കാണക്കാരി ഗ്രാമപഞ്ചായത്ത് കളരിപ്പടി വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് ഇടതുമുന്നണി പിടിച്ചെടുത്തു. സിപിഎമ്മിലെ വി ജി അനില്‍കുമാര്‍ യുഡിഎഫിലെ സുനീഷ് കോട്ടശേരിയെ പരാജയപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക