ഡല്‍ഹി കേരളാ ഹൗസില്‍ വീണ് മന്ത്രി എ കെ ശശീന്ദ്രന് പരുക്ക്. കേരളാ ഹൗസിന്‍റെ പടികളില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ കൈവിരലുകള്‍ക്കാണ് പരുക്കേറ്റത്. അദ്ദേഹത്തിന് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. എന്‍സിപി യോഗത്തിനായാണ് മന്ത്രി എ കെ ശശീന്ദ്രന്‍ ഡല്‍ഹി കേരളാ ഹൗസില്‍ എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക