നവിമുംബൈ:ഖാർഘർ കേരളസമാജം നടത്തിവരുന്ന കലോത്സവ സ്റ്റേജ് ഇന മത്സരങ്ങൾ മാർച്ച് ഞായറാഴ്ച 30 ന് വൈകുന്നേരം 6 മണിമുതൽ ശില്പ് ചൗകിനടുത്തുള്ള പസഫിക് ബാങ്ക്യുറ്റ് ഹാളിൽ വച്ച് നടന്നു.
ഖാർഘർ മലയാളികൾക്കിടയിൽ വളർന്നുവരുന്ന കലാ പ്രതിഭകളെ കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കുവാനും സമാജം നടത്തിവരുന്ന കലാ മത്സര പരിപാടിയാണ് കലോത്സവംഇതിലെ വിജയികൾക്ക് സമാജം മറ്റു വേദികൾ നൽകി വരാറുണ്ട്.കലോത്സവത്തിൽ നിരവധി കലാ പ്രതിഭകൾ മത്സരിച്ചു.
തുടർന്ന് നടന്ന ലോക നാടക ദിനാഘോഷത്തിന്റെ ഭാഗമായിസീവുഡ്സ് തിയ്യറ്റേഴ്സ് അവതരിപ്പിച്ച നാടകം “കുട്ട്യോളും കുട്ടിച്ചാത്തനും” അരങ്ങേറി.
സീവൂഡ്സ് സമാജത്തിലെ പി ആർ സഞ്ജയ് രൂപകൽപ്പന ചെയ്ത് മലയാളം ക്ലാസ്സിലെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും അധ്യാപകരും പങ്കെടുത്ത നാടകം നിലവിലെ സാമൂഹ്യ തിന്മകൾ ഉന്മൂലനം ചെയ്യാൻ കുപ്പിയിൽ നിന്നും പുറത്തുവന്ന കുട്ടിച്ചാത്തനുപോലും സാധിക്കാത്ത അവസ്ഥ വരച്ചുകാട്ടാൻ സംവിധായകന് കഴിഞ്ഞു.
അതോടൊപ്പം ഖാർഘർലിറ്റിൽ തിയേറ്റർ അവതരിപ്പിച്ച തിയേറ്റർ സ്കെച്ച് ദി മാസ്ക്ക് “The Masc” അരങ്ങേറി. നാടക കലാകാരന്മാരോട് സമൂഹവും സർക്കാരുകളും കാണിക്കുന്ന അവഗണനയ്ക്ക് നേരെയുള്ള വിരൽ ചൂണ്ടലായി നാടകം. അഭിനന്ദനങ്ങൾ കൊണ്ടും പുരസ്‌കാരങ്ങൾ കൊണ്ടും വിശപ്പടക്കാനാവില്ലെന്ന സത്യം പൊതുജന മധ്യത്തിൽ തുറന്ന് കാട്ടാൻ ഡയലോഗിന്റെ പിന്തുണ പോലും ഇല്ലാതെ സംവിധായകനായ ആർ കെ എന്ന രാമകൃഷ്ണൻ എം വിക്ക് സാധിച്ചു.
പരിപാടികളുടെ അവസാനം നാടക ദിനാഘോഷം അത്വർത്ഥമാക്കി കൊണ്ട് സേവ്യറും സംഘവും നാടക ഗാനങ്ങൾ ആലപിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക