
ഹൃദയത്തിന്റെയും വൃക്കയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ തേങ്ങാ വെള്ളത്തിന് കഴിയുമെന്ന് പഠനങ്ങൾ.തേങ്ങാവെള്ളത്തിന് നമ്മുടെ ശരീരത്തിൽ ആവശ്യമായ നിരവധി ഘടകങ്ങൾ നൽകാൻ സാധിക്കും. തേങ്ങാ പൊട്ടിക്കുമ്പോൾ വെള്ളം കളയാതിരിക്കണമെന്നും അത് കുടിച്ചുകൊള്ളണമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
വ്യായാമത്തിനു ശേഷം തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. ദിവസവും തേങ്ങാവെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കും. പൊട്ടാസ്യം, മഗ്നീഷ്യം,കാൽസ്യം എന്നിവ ഉൾപ്പെടെയുള്ള ധാതുക്കളുടെ സ്വാഭാവിക ഉറവിടമാണ് തേങ്ങാവെള്ളം.തേങ്ങാവെള്ളത്തിൽ ആന്റി ഓക്സിഡന്റ് ഫലങ്ങളുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.അതേ സമയം കലോറിയും കുറവാണ്. കൊഴുപ്പും കൊളസ്ട്രോളും ഇല്ല.