
സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകള്‍. രാജ്യത്താകെയുള്ള 2472 ഫൈവ്സ്റ്റാർ, ഫോർസ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകളില്‍ 1121 എണ്ണവും കേരളത്തിലാണ്. സ്റ്റാർ റേറ്റിങ് ഉള്ള ഹോട്ടലുകളുടെ എണ്ണത്തില്‍ പകുതിയില്‍ കൂടുതലും കേരളത്തിലാണ്. ഡോ. വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് നല്‍കിയ മറുപടിയിലാണ് കണക്കുകള്‍.
ഇന്ത്യയിലുടനീളമുള്ള ത്രീസ്റ്റാർ, ഫോർസ്റ്റാർ ഹോട്ടലുകളുടെ ഏകദേശം 60 ശതമാനവും കേരളത്തിലാണ്. പഞ്ചനക്ഷത്ര വിഭാഗത്തിലും കേരളം തന്നെയാണ് മുന്നില്‍. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ 12 ശതമാനവും കേരളത്തിലാണ്. യഥാക്രമം മഹാരാഷ്ട്രയും ഗുജറാത്തുമാണ് പിന്നില്‍.