
രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ കേസ് കൊടുത്താൽ എങ്ങനെ ഉണ്ടാകും. അതാണ് ഇലോൺ മസ്ക്കും കേന്ദ്രഗവണ്മെന്റും തമ്മിൽ നടന്നു കൊണ്ടിരിക്കുന്നത്.കേന്ദ്രസർക്കാർ നിയമം വഴി സോഷ്യൽ മീഡിയ കണ്ടെന്റുകളിൽ കൈ കടത്തുന്നു എന്നതാണ് എക്‌സിന്റെ ആരോപണം. കർണാടക ഹൈക്കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പരാതിയിൽ പറയുന്നതുപോലെ ഒന്നുമില്ലെന്ന് കേന്ദ്രസർക്കാർ മറുപടി നൽകിയിട്ടുണ്ടെങ്കിലും ഗ്രോക്ക് എന്ന ചാറ്റ് ബോട്ടിലെ ചില കണ്ടന്റുകളിൽ കേന്ദ്രസർക്കാർ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട് എന്നുള്ളതാണ് വസ്തുത.
പ്രധാനമന്ത്രി ബിജെപി ആർഎസ്എസ് എന്നിവയ്ക്കെതിരെ ഗ്രോക്കിൽ വന്ന ചില മറുപടികളാണ് സംഘപരിവാറുകാരെ അസ്വസ്ഥരാക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധിയോ നരേന്ദ്രമോദിയോ മികച്ച നേതാവ് എന്ന ചോദ്യത്തിന് എല്ലാ മതസ്ഥരെയും ഒരുമിച്ച് നിർത്തി നയിക്കാൻ സാധിക്കുന്ന നേതാവ് രാഹുൽ ഗാന്ധിയാണ്, നരേന്ദ്രമോദി വംശീയ വെറികളുടെ പേരിലും സിഐഎയുടെ പേരിലും വിമർശനത്തിന് വിധേയനായിട്ടുള്ളയാളാണ്, ഇതിന് പുറമേ ഒരു പടി കൂടി കടന്ന് രാഹുൽഗാന്ധി വിദ്യാഭ്യാസമുള്ള നേതാവാണെന്നും നരേന്ദ്രമോദിയുടെ വിദ്യാഭ്യാസത്തിൽ സംശയം ഉണ്ടെന്നും ഗ്രോക്ക് പറയുന്നു.