എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിക്കുന്നില്ലെന്ന് അഭ്യൂഹം. സിനിമയുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും തമ്മില്‍ തർക്കമാണെന്നും സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണെന്നുമാണ് എക്സ് ഹാൻഡിലില്‍ പ്രചരിക്കുന്ന അഭ്യൂഹം. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ലൈക്കയും ആശിർവാദും തമ്മില്‍ തർക്കം നിലനില്‍ക്കുന്നതെന്ന് എക്സ് ഹാൻഡിലുകള്‍ പറയുന്നു. പലതവണ ചർച്ചകള്‍ നടന്നെങ്കിലും ലൈക്ക ആശിർവാദിൻ്റെ പല വ്യവസ്ഥകളോടും മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്നാണ് സൂചന.
അതുകൊണ്ട് തന്നെ നിർമ്മാതാക്കളുടെ പട്ടികയില്‍ നിന്ന് ലൈക്കയെ മാറ്റാൻ ആശിർവാദ് ശ്രമിക്കുന്നു എന്നും സൂചനകളുണ്ട്. ഇതിന് ലൈക്ക തയ്യാറാണെങ്കിലും തങ്ങള്‍ നിക്ഷേപിച്ച 75 കോടി രൂപയും അധികമായി 10 കോടി രൂപയും നല്‍കിയാലേ പിന്മാറൂ എന്നാണ് അവരുടെ നിലപാട്. ഇക്കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അതുകൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട മറ്റ് അപ്ഡേറ്റുകള്‍ വൈകുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
-->
അതേസമയം, സിനിമയുമായി ബന്ധപ്പെട്ട വലിയ ഒരു അപ്ഡേറ്റ് നാളെ ഉണ്ടാവുമെന്നും ഈ മാസം 15നോ 16നോ ട്രെയിലർ റിലീസാവുമെന്നും ചില പ്രൊഫൈലുകള്‍ അവകാശപ്പെടുന്നു. ഈ മാസം 27നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തന്നെ സിനിമയുടെ ഓവർസീസ്, ഒടിടി അവകാശങ്ങളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്ന് സൂചനകളുണ്ടായിരുന്നു. സിനിമയുടെ ഓവർസീസ്, ഒടിടി അവകാശങ്ങള്‍ വിറ്റുപോകാൻ വൈകുകയാണെന്നും അതുകൊണ്ട് റിലീസ് തീയതിയില്‍ മാറ്റമുണ്ടായേക്കും എന്നുമായിരുന്നു സൂചനകള്‍. പിന്നീട് ഈ പ്രശ്നങ്ങളൊക്കെ അവസാനിച്ചു എന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നു. ഉടൻ തന്നെ ടിക്കറ്റ് പ്രീബുക്കിങ് ആരംഭിക്കുമെന്നും റിപ്പോർട്ടുകള്‍ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചില്ലന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്.
ലൂസിഫർ സിനിമാപരമ്ബരയിലെ രണ്ടാമത്തെ സിനിമയാണ് എമ്ബുരാൻ. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരൻ ആണ് സിനിമ സംവിധാനം ചെയ്തത്. ടൊവിനോ തോമസ്, മഞ്ജു വാര്യർ, അഭിമന്യു സിംഗ്, ജെറോം ഫ്ലിൻ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തും. സുജിത് വാസുദേവാണ് സിനിമയുടെ ക്യാമറ. അഖിലേഷ് മോഹൻ എഡിറ്റും ദീപക് ദേവ് സംഗീതസംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക