CrimeFlashKeralaNews

മദ്യലഹരിയിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാറിൽ പോലും കയറാൻ ആവാതെ പ്രതി മൈമുന; കൊഴിഞ്ഞാമ്പാറ ഹണി ട്രാപ്പിൽ പ്രതിയായ സ്ത്രീയെ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിൽ അറിയിച്ചു: വീഡിയോ ദൃശ്യങ്ങൾ കാണാം

ജോത്സ്യനെ മർദിച്ച്‌ നഗ്നനാക്കി പണം തട്ടിയ കേസിലെ പ്രതി മൈമുനയെ നാട്ടുകാർ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസില്‍ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെടാൻ ശ്രമിക്കുമ്ബോള്‍ മൈമുന മദ്യ ലഹരിയില്‍ കാറിന് പുറത്തേക്ക് ഇറങ്ങിയിരിക്കുകയായിരുന്നു. പ്രതികളെ കണ്ട നാട്ടുകാർ തടഞ്ഞുവെക്കുകയും ശേഷം കൊഴിഞ്ഞാമ്ബാറ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

കേസിലെ പ്രധാന പ്രതി കൊഴിഞ്ഞാമ്ബാറ സ്വദേശി ജിതിനാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കാലിനു പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പിടിയിലായ മൈമുന, ശ്രീജേഷ് എന്നിവർ നല്‍കിയ വിവര പ്രകാരം രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്ബാറ സ്വദേശി പ്രജീഷ്, നല്ലേപ്പിള്ളി സ്വദേശി ജിതിൻ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->
‘നിന്റെ കരണം തല്ലി പൊളിക്കും… അവളുടെ മുഖം വീഡിയോയിൽ കിട്ടിയിട്ടുണ്ട്’

‘നിന്റെ കരണം തല്ലി പൊളിക്കും… അവളുടെ മുഖം വീഡിയോയിൽ കിട്ടിയിട്ടുണ്ട്’; പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഹണി ട്രാപ്പിലൂടെ കവർച്ച നടത്തിയ കേസിൽ പ്രതി മൈമൂന മദ്യലഹരിയിൽ വഴിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ

Posted by MediaoneTV on Thursday, March 13, 2025

നിലവില്‍ കേസില്‍ പത്തു പ്രതികളുണ്ട്. കവർച്ചാ സംഘത്തിലുണ്ടായിരുന്ന ബാംഗ്ലൂർ സ്വദേശിനി ഉള്‍പ്പെടെ ആറു പേർക്കായി തിരച്ചില്‍ തുടരുകയാണ്.വീട്ടിലെ ദോഷം തീർക്കാനെന്ന വ്യാജേനെ ജോത്സ്യനെ വിളിച്ചുവരുത്തി ട്രാപ്പിലാക്കിയായിരുന്നു കവർച്ച. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ പ്രശ്നങ്ങളുണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും മൈമുന ജോത്സ്യനോട് പറഞ്ഞു. പിന്നീട് കൊഴിഞ്ഞമ്ബാറയിലെത്തിയ ജോത്സ്യനെ യുവാക്കള്‍ ചേർന്ന് കല്ലാണ്ടിച്ചളളയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഒട്ടേറെ കേസുകളില്‍ പ്രതിയായ എൻ പ്രതീഷിന്റെ വീടായിരുന്നു അത്.

പൂജയ്ക്കിടെ ജോത്സ്യനോട് അസഭ്യം പറഞ്ഞ പ്രതീഷ് ഇയാളെ ഒരു റൂമിലേക്ക് കൊണ്ടുപോവുകയും മർദ്ദിക്കുകയും ചെയ്തു. ശേഷം ജോത്സ്യനെ നഗ്നനാക്കി മൈമുനയോടൊപ്പം നിർ‌ത്തി ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചു. പിന്നീട് ജോത്സ്യന്റെ സ്വർണമാലയും മൊബൈല്‍ ഫോണും പണവും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി പൊലീസ് പ്രതീഷിന്റെ വീട്ടിലെത്തിയതാണ് വഴിത്തിരിവായത്. പൊലീസിന് കണ്ട് പ്രതികള്‍ കടന്നുകളഞ്ഞു. ഈസമയം ജോത്സ്യൻ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൊഴിഞ്ഞാമ്ബാറ സ്റ്റേഷനിലെത്തി ജോത്സ്യൻ പരാതി നല്‍കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button