FlashKeralaKottayamNewsPolitics

ഇടതു ഭരണത്തിൽ പാലായ്ക്ക് എന്ത് കിട്ടി? പ്രതിപക്ഷ എംഎൽഎ ആവിഷ്കരിക്കുന്ന പദ്ധതികൾ മുടക്കുന്നതോ പാലായ്ക്കുള്ള കേരള കോൺഗ്രസിന്റെ സ്നേഹ സമ്മാനം? വാർത്ത പരമ്പര ആരംഭിക്കുന്നു…

ഏതാനും ദിവസങ്ങളായി പാലാ എംഎൽഎ മാണി സി കാപ്പനെതിരെ നേരിട്ടുള്ള കടന്നാക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലായുടെ വികസന പോരായ്മകൾ ചൂണ്ടിക്കാട്ടിയും മുൻപ് കെഎം മാണി ഉണ്ടായിരുന്ന കാലത്ത് ആവിഷ്കരിക്കപ്പെട്ട പദ്ധതികളുടെ വിജയവും അവകാശപ്പെട്ടാണ് കടന്നാക്രമണം. ഈ സാഹചര്യത്തിൽ കഴിഞ്ഞ നാലിലധികം വർഷങ്ങളായി ഇടതുമുന്നണിയുടെ പ്രമുഖ ഘടകകക്ഷിയായിട്ടും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പാലായ്ക്ക് നൽകിയ സംഭാവന എന്ത് എന്ന് പരിശോധിക്കുന്ന ഒരു വാർത്ത പരമ്പരയാണ് ഇത്.

ജോസ് കെ മാണിയുടെ എംപി ഫണ്ടിൽ നിന്ന് കോടികൾ മുടക്കി എന്ന് അവകാശപ്പെട്ട് ഉദ്ഘാടനം അംഗങ്ങൾ നടത്തിയ പദ്ധതികളുടെ ഇന്നത്തെ അവസ്ഥ എന്ത്?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

പൊതു ഖജനാവിലെ പണം പലപ്പോഴും ഉദ്ഘാടനം മാമാങ്കങ്ങൾ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികൾക്ക് വേണ്ടി പാഴാക്കുന്ന കാഴ്ചയാണ് പാലായിൽ ഏമ്പാടും കാണാൻ കഴിയുക. ഇതിന് ഏറ്റവും മികച്ച ഒരു ഉദാഹരണമാണ് ടൗൺ ബസ് സ്റ്റാൻഡിന് എതിർവശത്ത് മീനച്ചിലാറിന്റെ തീരത്തുള്ള ലണ്ടൻ ബ്രിഡ്ജ് കം ഓഡിറ്റോറിയം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച ലണ്ടൻ ബ്രിഡ്ജ് പൂട്ടിക്കിടക്കാൻ തുടങ്ങിയിട്ട് നാലര വർഷമായി. ഓഡിറ്റോറിയം ഒരു ദിവസം പോലും ഉപയോഗിക്കാനായി തുറന്നു കൊടുത്തിട്ടുമില്ല.

കോടിക്കണക്കിന് രൂപ എംപി ഫണ്ടിൽ നിന്ന് ചെലവാക്കിയാണ് ഇത് നിർമിച്ചത്. എന്നാൽ പൂട്ടിക്കിടക്കുന്ന ഈ സംരംഭങ്ങൾ സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമായി മാറുന്നു എന്നതാണ് യാഥാർത്ഥ്യം. പൊതു ഖജനാവിൽ നിന്ന് ഇത്രയധികം പണം മുടക്കിയ ഈ പദ്ധതി ജനങ്ങൾക്ക് ഉപയോഗിക്കാനായി ഇത്രയും നാളായിട്ടും തുറന്നുകൊടുക്കാൻ കഴിയാത്തത് ഭരണപക്ഷത്തെ പ്രബലകക്ഷിയായ കേരള കോൺഗ്രസിന്റെ കഴിവുകേടാണ് എന്ന് പറയേണ്ടിവരും.

ഏറ്റെടുത്ത് നടത്താൻ എത്തിയ കരാറുകാരനെ ഓടിച്ചതാര്?

ഞങ്ങളുടെ അന്വേഷണത്തിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം പദ്ധതിയുടെ പണിപൂർത്തിയാക്കിയ കരാറുകാരൻ തന്നെ ഡി.ടി.പി.സി വിളിച്ച ടെൻഡറിൽ പങ്കെടുത്ത് പദ്ധതിയുടെ നടത്തിപ്പ് അവകാശം നേടിയെടുത്തതാണ്. എന്നാൽ മുട്ടാ പോക്ക് പറഞ്ഞ് ഇയാൾക്ക് അന്തിമ അനുമതി നൽകാതെ ടെൻഡർ റദ്ദാക്കിയതാണ് ഇപ്പോഴും ഈ പദ്ധതി മുടങ്ങിക്കിടക്കാൻ കാരണമെന്ന് പറയപ്പെടുന്നു. കേരള കോൺഗ്രസ് ഭരണം നടത്തുന്ന പാലാ നഗരസഭയ്ക്ക് പദ്ധതിയുടെ നടത്തിപ്പ് അവകാശം ഏറ്റെടുക്കാൻ വേണ്ടിയിട്ടാണ് ഇത്തരമൊരു ഗൂഢനീക്കം നടത്തിയത്. എന്നാൽ നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധിയും, ഭരണ മുന്നണിയിൽ നിലനിൽക്കുന്ന തമ്മിലടിയും, ഇടയ്ക്കിടെ ചെയർമാന്മാർ മാറിവരുന്ന സാഹചര്യവും മൂലം ക്രിയാത്മകമായി മുന്നോട്ടുപോകുവാനോ പദ്ധതി ഏറ്റെടുക്കുവാനോ പാലാ നഗരസഭയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

പദ്ധതികൾ മുടക്കാനും, കുറ്റം പറയാനും മുന്നിൽ നിൽക്കുന്ന ഭരണകക്ഷി

ഭരണകക്ഷി എന്ന ആനുകൂല്യം ഉപയോഗിച്ച് സർക്കാർ തലത്തിൽ ഇടപ്പെട്ട് പദ്ധതികൾ കൊണ്ടുവരേണ്ട കേരള കോൺഗ്രസ് നേതൃത്വം തന്നെയാണ് ആവിഷ്കരിക്കപ്പെടുന്ന പദ്ധതികൾ മുടക്കാൻ മുന്നിൽ നിൽക്കുന്നത് എന്ന് സംശയിക്കേണ്ടി വരും. ഇതിനായി ഭരണകക്ഷി എന്ന നിലയിലുള്ള സ്വാധീനം ഇവർ നന്നായി ചെലുത്തുന്നുണ്ടെന്നാണ് എംഎൽഎ ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം. ഇത്തരത്തിൽ ഒരു വശത്തുനിന്ന് പദ്ധതികൾ മുടക്കിക്കൊണ്ട് മറുവശത്ത് പദ്ധതി/വികസന സാഹിത്യത്തെക്കുറിച്ച് ആരോപണം ഉന്നയിക്കുന്ന പിന്തിരിപ്പൻ രാഷ്ട്രീയ നയമാണ് കേരള കോൺഗ്രസ് മാണി വിഭാഗം സ്വീകരിക്കുന്നത് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

കടന്നാക്രമണത്തിന് കാരണം കാപ്പൻ അയോഗ്യനാകും എന്ന പ്രതീക്ഷകൾ അസ്തമിച്ചതോ?

കേരള കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ ഉയരുന്ന കടന്നാക്രമണത്തിന് പിന്നിൽ മാണി സി കാപ്പന്റെ എംഎൽഎ സ്ഥാനം തെറിക്കുമെന്ന് പ്രതീക്ഷകൾ ആസ്ഥാനത്ത് ആയതാണ് എന്ന് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചകൾ സജീവമാണ്. 2021 ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന സി വി ജോൺ കാപ്പൻറെ വിജയം ചോദ്യംചെയ്ത് നൽകിയ കേസ് ഹൈക്കോടതി തള്ളിയിരുന്നു. തൊട്ടുപിന്നാലെ വ്യവസായി ദിനേശ് മേനോൻ നൽകിയ കേസിലും മാണി സി കാപ്പനെ കോടതി കുറ്റമിമുക്തനാക്കിയിരുന്നു. ഈ രണ്ടു കേസുകളിൽ ഏതെങ്കിലും ഒന്നിൽ ശിക്ഷിക്കപ്പെട്ടിരുന്നെങ്കിൽ കാപ്പന്റെ എംഎൽഎ സ്ഥാനത്തിന് ഭീഷണി വീരുമെന്നും അദ്ദേഹത്തിന് അയോഗ്യത വരും എന്നുമായിരുന്നു കേരള കോൺഗ്രസ് കേന്ദ്രങ്ങൾ കണക്കുകൂട്ടിയിരുന്നത്. കാപ്പന്റെ അഭാവത്തിൽ അരനൂറ്റാണ്ടിലധിക കാലം തങ്ങളുടെ കുത്തകയായിരുന്ന മണ്ഡലം തിരികെ പിടിക്കാമെന്നും അവർ പ്രതീക്ഷിച്ചിരുന്നു കാണണം. ഈ അസ്തമിച്ചതിലുള്ള നിരാശയാവാം ഒരു പക്ഷേ പൊടുന്നനെ എംഎൽഎക്കെതിരെയുള്ള കേരള കോൺഗ്രസ് കേന്ദ്രങ്ങളുടെ കടന്നാക്രമണത്തിന് കാരണമെന്നും വിലയിരുത്തലുകൾ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button