
സംസ്ഥാനത്ത് പൊലീസ് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും എംഡിഎംഎയും പിടികൂടി.ആലപ്പുഴയില്‍ എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പിടിയിലായത്. മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി ജെ. വിഘ്‌നേഷ് ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.
എസ്‌എഫ്‌ഐ മുൻ ഏരിയ സ്രെകട്ടറിയായിരുന്നു.ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്നാണ് പിടിയിലായത്. വിഘ്നേഷനില്‍ നിന്ന് 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളും കണ്ടെത്തി. വിഘ്നേഷന് ഉപയോഗവും വില്‍പ്പനയും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ ആളാണ് വിഘ്‌നേശിനെ പറ്റി വിവരം നല്‍കിയത്.