
നടി,അവതാരക, മോഡൽ, ഡാൻസർ, ഫിറ്റ്നസ് ഐക്കൺ, ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് പാതി മലയാളിയായ മലൈക അറോറ. മലയാളിയായ ജോയ്സി പോളികാർപ്പ് അനിൽ അറോറ ദമ്പതികളുടെ മക്കളിൽ മൂത്തയാളാണ് 51കാരിയായ മലൈക. പ്രമുഖ മ്യൂസിക് ചാനലായ എം ടി വി ഇന്ത്യയുടെ അവതാരകയായിട്ടാണ് മലൈക തന്റെ കരിയർ ആരംഭിച്ചത്. 1998ൽ പുറത്തിറങ്ങിയ മണിരത്നം ഷാരൂഖാൻ ചിത്രം ദിൽ സെയിലെ ഐറ്റം ഡാൻസ് ആണ് ബോളിവുഡിൽ ഈ സുന്ദരി ശ്രദ്ധ നേടാൻ ഇടയാക്കിയത്.
27 വർഷമായിട്ടും ബോളിവുഡിലും, ബി ടൗണിലും ഇന്നും പ്രസക്തയാണ് മലൈക. സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ സഹോദരൻ അർബ്ബാസ് ഖാനുമായുള്ള വിവാഹത്തിൽ ഒരു കുട്ടിയുടെ അമ്മ കൂടിയാണ് ഇവർ. പിന്നീട് അർബ്ബാസുമായി വേർപിരിഞ്ഞ താരം തന്റെ പകുതി മാത്രം പ്രായമുള്ള ബോളിവുഡ് സുന്ദരൻ അർജുൻ കപൂറിനെ പ്രണയിച്ചും വാർത്തകളിൽ ഇടം നേടി.