KeralaNewsPolitics

തന്ത വൈബ് വിട്ടു പിടിക്കാൻ കോൺഗ്രസ്; യുവാക്കൾക്ക് പാർട്ടി പ്രാദേശിക ഘടകങ്ങളിൽ വമ്പൻ സ്ഥാനമാനങ്ങൾ; സുധാകരന്റെ നിർദ്ദേശപ്രകാരം ഉത്തരവ് പുറത്തിറക്കി എം ലിജു: വിശദമായി വായിക്കാം

യുവാക്കള്‍ക്ക് പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടിയെന്ന ദുഷ്‌പേര് മാറ്റാന്‍ കെ പി സി സി. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന, ദേശീയ ഭാരവാഹികളായവര്‍ക്ക് കെ പി സി സിയില്‍ സ്ഥാനം ലഭിക്കാന്‍ വീണ്ടും വര്‍ഷങ്ങളെടുക്കേണ്ട അവസ്ഥക്കും മാറ്റം വരുത്തിയാണ് യുവാക്കളെ നേതൃപദവിയിലേക്ക് കെ പി സി സി പരിഗണിച്ചത്.മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് പാര്‍ട്ടി പദവി നല്‍കിയിരിക്കുകയാണ് കെ സുധാകരന്‍.

സംസ്ഥാന ഭാരവാഹികളായിരുന്നവര്‍ക്കാണ് പാര്‍ട്ടിയില്‍ ചുമതല നല്‍കിയിരിക്കുന്നത്.ഡീന്‍ കുര്യാക്കോസ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കമ്മിറ്റിയില്‍ സംസ്ഥാന ഭാരവാഹികളായിരുന്നവരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളാക്കിയാണ് നിയമിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായിരുന്ന സൗജിദ് മൗവ്വല്‍, പി പി നൗഷീര്‍, ഷിജു വെളിയത്ത്, റോബിന്‍ പരുമല എന്നിവരെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റുമാരായി നിയമിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, സി വി ജിതേഷ്, ഫൈസല്‍ ചാലില്‍, ദില്‍ജിത്, സിജു പാവറട്ടി, അജോ മോന്‍, അനിതകുമാരി എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും നിയമിച്ചു. ഷാഫി പറമ്ബില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന കമ്മിറ്റിയിലെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായിരുന്ന കെ എസ് ശബരിനാഥന്‍, റിജില്‍ മാക്കുറ്റി, എന്‍ എസ് നുസൂര്‍, റിയാസ് മുക്കോളി, ബാലു എന്നിവരേയും കെപിസിസിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button