നിരന്തരം തങ്ങളെ ആക്രമിക്കുകയും അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന വിജയ് യെ ഇന്‍ഡ്യാ സഖ്യത്തിലേക്ക് ക്ഷണിച്ച കോണ്‍ഗ്രസ് ഡിഎംകെയുടെ കണ്ണുരുട്ടലിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു.തമിഴ്‌നാട്ടില്‍ സഖ്യം തീരുമാനിക്കുന്നത് ഡിഎംകെയാണെന്നു വ്യക്തമാക്കിയ കോണ്‍ഗ്രസ് വിജയെ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നു തിരുത്തുകയും ചെയ്തിരിക്കുകയാണ്.
ടിവികെയുടെ നയങ്ങള്‍ ഇന്‍ഡ്യ സഖ്യവുമായി യോജിച്ചു പോകുന്നതാണെന്ന് അഭിപ്രായപ്പെടുക മാത്രമാണ് ചെയ്തതെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുകയും ചെയ്തു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തിയ വിജയ് പക്ഷേ തമിഴ്‌നാട്ടില്‍ അവരുടെ പ്രധാന കക്ഷികളായ ഡിഎംകെ യെയാണ് പ്രധാന എതിരാളികളായി കണ്ടിരിക്കുന്നത്.
-->
പുതിയ തെരഞ്ഞെടുപ്പിലൂടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനിരിക്കുന്ന വിജയ് പ്രധാനമായും എതിര്‍ക്കുന്നത് ഭരണകക്ഷിയായ ഡിഎംകെ യെ തന്നെയാണ്. ഡിഎംകെയാണ് പ്രധാന രാഷ്ട്രീയ എതിരാളിയെന്ന് ടിവികെ സംസ്ഥാന സമ്മേളനത്തില്‍ വിജയ് പ്രഖ്യാപിക്കുകയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഡിഎംകെയുടെ പല പരിപാടികളും എതിര്‍ത്ത വിജയ് ഏറ്റവും അവസാനം പുതിയ വിമാനത്താവളം ലക്ഷ്യമിട്ടിരിക്കുന്ന സമരഭൂമിയില്‍ പ്രതിഷേധവുമായി എത്തിയപ്പോഴും വിജയ് ഡിഎംകെയെ വിമര്‍ശിച്ചിരുന്നു.വിജയ് ഇന്‍ഡ്യ സഖ്യത്തിലേക്ക് വരണമെന്ന് കഴിഞ്ഞദിവസവും സെല്‍വപെരുന്തഗൈ ആവശ്യപ്പെട്ടതോടെയാണ് സംസ്ഥാന സര്‍ക്കാരിനെ നിരന്തരം കടന്നാക്രമിക്കുന്ന വിജയ്യെ സഖ്യത്തിലേക്ക് ക്ഷണിക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ ഡിഎംകെ അതൃപ്തി അറിയിച്ചത്. ഇതോടെ കോണ്‍ഗ്രസും നിലപാട് മാറ്റി. വിജയ് യുടെയും തങ്ങളുടെയും നിലപാടുകള്‍ പരസ്പരം യോജിക്കുന്നതാണെന്നാണ് പറഞ്ഞതെന്ന് വാക്കു മാറ്റി.
വിജയ് രാഷ്ട്രീയപ്രവേശം അറിയിച്ചപ്പോള്‍ ഡിഎംകെ വരവേറ്റിരുന്നു. ഒരുഘട്ടത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നില്ല. അതേസമയം നിലവില്‍ ഡിഎംകെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, ഇടതുപക്ഷ കക്ഷികള്‍, വിസികെ എന്നിവരെയും വിജയ് ലക്ഷ്യമിട്ടിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക