അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കു ശിക്ഷ വിധിച്ച് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. കേസില്‍ അഞ്ചാം പ്രതി ഷിബു, ആറാം പ്രതി വിമല്‍, ഏഴാം പ്രതി സുധീഷ്, എട്ടാം പ്രതി ഷാന്‍, 9-ാം പ്രതി രതീഷ്, 10-ാം പ്രതി ബിജു, 11-ാം പ്രതി രഞ്ജിത്ത് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് എല്ലാവര്‍ക്കും കൂടി 56 ലക്ഷം രൂപയുടെ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.
സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.എസ്.രാജീവ് ആണ് വിധി പറഞ്ഞത്. ഒന്നാം പ്രതി ഗിരീഷ് കുമാര്‍, മൂന്നാം പ്രതി അഫ്‌സല്‍, നാലാം പ്രതി നജുമല്‍ ഹുസൈന്‍, 12-ാം പ്രതി സാലി എന്ന കൊച്ചുണ്ണി 13-ാം പ്രതി റിയാസ് എന്ന മുനീര്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 16, 17 പ്രതികളായ സുമന്‍, സിപിഎം ജില്ലാ കമ്മറ്റി അംഗം ബാബു പണിക്കര്‍ എന്നിവര്‍ക്ക് മൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
-->

2010 ഏപ്രില്‍ 10 നാണ് വീട്ടിനുള്ളില്‍ കയറി രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്. കാഷ്യൂ ബോര്‍ഡ് ചെയര്‍മാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എസ് ജയമോഹന്‍, ജില്ലാ കമ്മറ്റിയംഗം ബാബു പണിക്കര്‍, അഞ്ചല്‍ ഏരിയാ സെക്രട്ടറിയായിരുന്ന പിഎസ് സുമേഷ് . സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മറ്റിയംഗങ്ങള്‍, ഏരിയാ സെക്രട്ടറി, പ്രാദേശിക നേതാക്കള്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇങ്ങനെ പാര്‍ട്ടിയിലെ പ്രധാനികളാണ് ഈ കേസിലെ പ്രതികള്‍
ഐഎന്‍ടിയുസി ഭാരവാഹിയായ ബാലന്‍ എന്ന രാമഭദ്രനെ 2010 ഏപ്രില്‍ 10-ന് രാത്രിയില്‍ ഏരൂര്‍ കോണേടത്ത് ജംഗ്ഷനിലെ വാടകവീട്ടിലിട്ട് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരിലായിരുന്നു ഈ ക്രൂരമായ കൊലപാതകം. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ കൊല്ലപ്പെട്ട രാമഭദ്രന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിക്കുന്നു. പ്രവര്‍ത്തകരെ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്നിവയിലെ വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക