CrimeFlashKeralaNews

ഫിസിയോ തെറാപ്പിക്കെത്തിയ യുവതിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; കണ്ണൂരിൽ ഫിറ്റ്നസ് സെന്റർ ഉടമയായ യുവാവ് അറസ്റ്റിൽ: പിടിയിലായത് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ.

ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂരിലെ മുതിർന്ന കോണ്‍ഗ്രസ്‌ നേതാവിന്റെ മകൻ അറസ്റ്റില്‍. പയ്യന്നൂരില്‍ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്ബ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരിയുടെ പരാതിയില്‍ പറയുന്നത്.

ad 1

കണ്ണൂരിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എം നാരായണൻകുട്ടിയുടെ മകനാണ് ശരത് നമ്ബ്യാർ. ഇന്നലെയാണ് കേസിന്നാസ്പദമായ സംഭവം. പയ്യന്നൂരിലെ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്ബ്യാർക്കെതിരെ 20കാരി പരാതി നല്‍കുകയായിരുന്നു. ഇന്നലെ ഫിസിയോ തെറാപ്പി ചെയ്യാൻ സെൻ്ററിലെത്തിയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പയ്യന്നൂർ പൊലീസ് സ്റ്റേഷനില്‍ യുവതി നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നേരത്തേയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ ആരും പരാതി നല്‍കാൻ തയ്യാറായിരുന്നില്ല.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button